ജൂനിയര്‍ സൂപെര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ്; ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ച് സീരിയല്‍ താരങ്ങളായ മൃദുലയും യുവ കൃഷ്ണയും

 


തിരുവനന്തപുരം:  (www.kvartha.com 13.01.2022) തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് സീരിയല്‍ താരങ്ങളായ മൃദല വിജയിയും യുവ കൃഷ്ണയും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്. മുദുലയും യുവ കൃഷ്ണയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്.

ജൂനിയര്‍ സൂപെര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ്; ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ച് സീരിയല്‍ താരങ്ങളായ മൃദുലയും യുവ കൃഷ്ണയും

'ഞാന്‍ ഉടന്‍ ഒരു ഡാഡി ആകാന്‍ പോകുന്നു. എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും വേണം. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു മൃദുല' എന്നാണ് യുവ കുറിച്ചത്. പ്രെഗ്‌നന്‍സി ടെസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് മൃദുല ഗര്‍ഭിണിയാണെന്ന വിശേഷം ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

'ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ ജൂനിയര്‍ സൂപെര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം.. ഡോക്ടര്‍ വിശ്രമത്തിനായി നിര്‍ദേശിച്ചതിനാല്‍ ഞാന്‍ തുമ്പപ്പൂ സീരിയലില്‍ നിന്നും പിന്മാറുകയാണ്. ദയവായി എന്നോട് ക്ഷമിക്കൂ. ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ആയ 'മൃദ്വ വ്ളോഗ്സി'ലൂടെ നിങ്ങളോടൊപ്പം ഉണ്ടാകും' മൃദുല കുറിച്ചു.

കുറിപ്പിനു താഴെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. അലീന പടിക്കല്‍, റെബേക്ക സന്തോഷ്, ദിയ മേനോന്‍, ഷിയാസ് കരീം, തുടങ്ങിയ താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി'യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.

Keywords: TV couple Yuva Krishna-Mridhula Vijai announces pregnancy with an adorable post; read, Thiruvananthapuram, News, Television, Cinema, Actress, Cine Actor, Pregnant Woman, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia