ഹിന്ദി സീരിയല്‍ നടന്‍ ആശിഷ് റോയ് അന്തരിച്ചു

 



മുംബൈ: (www.kvartha.com 25.11.2020) പ്രശസ്ത ഹിന്ദി സീരിയല്‍ നടന്‍ ആശിഷ് റോയ് അന്തരിച്ചു. 55 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അസുഖബാധയെ തുടര്‍ന്ന് സമീപകാലത്ത് ഒന്നിലേറെ തവണ ജുഹുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ് ചെയ്ത് തുടങ്ങിയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.   

ഹിന്ദി സീരിയല്‍ നടന്‍ ആശിഷ് റോയ് അന്തരിച്ചു


മേയില്‍ ആശുപത്രി ബില്‍ അടക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സഹായം അഭ്യര്‍ഥിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.  

ബനേഗി അപ്നി ബാത്ത്, സസുരല്‍ സിമര്‍കാ, റീമിക്‌സ്, കുഛ് രംഗ് പ്യാര്‍ കേ ഐസേ ബി എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റോയ് ശ്രദ്ധേയനായത്. അഭിനയ രംഗത്തേക്ക് മടങ്ങിയെത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ എത്തിയതോടെ കാര്യങ്ങള്‍ ആകെ തകിടം മറിയുകയായിരുന്നു.  

Keywords:  News, National, India, Mumbai, Actor, Cine Actor, Cinema, Death, Entertainment, Treatment, TV Actor Ashiesh Roy Dies 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia