'മണിരത്‌നം സിനിമയുടെ ചിത്രീകരണത്തിനിടെ ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിച്ച് കയറി'; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ രംഗത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 06.09.2021) മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വന്‍ സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയില്‍. സിനിമയുടെ ചിത്രീകരണത്തിനിടെ ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിച്ച് കയറിയെന്നാരോപിച്ച് നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ രംഗത്ത്.

മധ്യപ്രദേശിലെ ഇന്‍ഡോറിലെ പുരാതനമായ ആരാധനാലയങ്ങളില്‍ ഒന്നില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നതെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന നടിമാരായ തൃഷയും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്.
Aster mims 04/11/2022

'മണിരത്‌നം സിനിമയുടെ ചിത്രീകരണത്തിനിടെ ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിച്ച് കയറി'; നടി തൃഷയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ രംഗത്ത്

ചിത്രീകരണത്തിനിടയില്‍ ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പ് ധരിച്ച് കയറിയ തൃഷയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് തൃഷയ്‌ക്കെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

രണ്ട് ദിവസം മുമ്പ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കുതിര ചത്തതിനെ തുടര്‍ന്ന് സംവിധാനയകന്‍ മണിരത്‌നത്തിനെതിരെ കേസെടുത്തിരുന്നു. പെറ്റ( പീപിള്‍ ഫോര്‍ ദ എത്തികെല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) നല്‍കിയ പരാതിയിലാണ് കേസ്. മണിരത്നത്തിനെതിരെയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാകീസിനെതിരെയും കുതിരയുടെ ഉടമക്കെതിരെയുമാണ് പരാതി നല്‍കിയത്.

സിനിമയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചാണ് കുതിര ചത്തതെന്നാണ് പരാതിയില്‍ പറയുന്നത്. മൃഗങ്ങള്‍കെതിരായ ക്രൂരത തടയല്‍ (പിസിഎ) നിയമവും ഐപിസി വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പൊന്നിയന്‍ സെല്‍വന്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി അതേ പേരില്‍ തന്നെ ഒരുക്കുന്ന സിനിമയാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലാണിത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഐശ്വര്യറായ്, തൃഷ കൃഷ്ണന്‍, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, ലാല്‍, ശരത്കുമാര്‍, ജയറാം, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യം ഭാഗം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords:  Trouble for Mani Ratnam's Ponniyan Selvan mounts after demands of actress Trisha's ARREST, Chennai, News, Actress, Cinema, Entertainment, Arrest, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script