Trailer released | സൗബിന്‍ ശാഹിറിന്റെ 'ഇലവീഴാപൂഞ്ചിറ' ട്രെയ്‌ലര്‍ പുറത്തിറക്കി

 


തിരുവനന്തപുരം: (www.kvartha.com) സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ത്രിലർ സ്വഭാവമുള്ള പൊലീസ് സ്റ്റോറിയാണ് ചിത്രം.  രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രിലര്‍ സ്വഭാവമുള്ള ട്രെയ്‌ലര്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ശാഹിറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഈ ചിത്രം ഉണ്ടാവും എന്നതും ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷയാണ്.
  
Trailer released | സൗബിന്‍ ശാഹിറിന്റെ 'ഇലവീഴാപൂഞ്ചിറ' ട്രെയ്‌ലര്‍ പുറത്തിറക്കി

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ തിരക്കഥാകൃത്
ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഇലവീഴാപൂഞ്ചിറ. ഇതില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍  ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച് ഡി ആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ഉണ്ട്. കാഴ്ചകള്‍ക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകര്‍ക്ക് പുത്തന്‍ ദൃശ്യ, ശ്രവ്യാനുഭവം നല്‍കാന്‍ കഴിയുമെന്ന്
അണിയറക്കാര്‍ പറയുന്നു.

Keywords:  Saubin Shahir's 'Elaveezhapoonchira' trailer released, News, Kerala, Top-Headlines, Cinema, Released, Thiruvananthapuram, Police, Story, Direction, Dorbi vision
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia