ടോവിനോ നായകനാകുന്ന ഗുസ്തി പശ്ചാത്തലമായുള്ള ചിത്രം 'ഗോദ' ടീസർ പുറത്തിറങ്ങി, വീഡിയോ കാണാം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 12.02.2017) ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘ഗോദ’ ടീസർ പുറത്തിറങ്ങി. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം യുവ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘ഗോദ’. ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മുഴു നീള കോമഡി സിനിമയാണ് ബേസില്‍ ഇത്തവണ ഒരുക്കുന്നത്. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ പഞ്ചാബി നടി വമീബ ഗബ്ബിയാണ് നായിക.

ടോവിനോ നായകനാകുന്ന ഗുസ്തി പശ്ചാത്തലമായുള്ള ചിത്രം 'ഗോദ' ടീസർ പുറത്തിറങ്ങി, വീഡിയോ കാണാം

അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം കുഞ്ഞിരാമായണത്തിലെ ചില താരങ്ങളും ഗോദയില്‍ അഭിനയിക്കും. തിര എന്ന ചിത്രത്തിന്‍റെ തിരക്കഥകൃത്ത് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥയൊരുക്കുന്നത്. ഷാൻ റഹ്‌മാൻ സംഗീതം നിർവ്വഹിക്കുന്ന ഗോദയുടെ നിർമ്മാണം മുകേഷ് ആർ മേത്തയും ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു ശർമ്മയുമാണ്. ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങും.
ടോവിനോ നായകനാകുന്ന ഗുസ്തി പശ്ചാത്തലമായുള്ള ചിത്രം 'ഗോദ' ടീസർ പുറത്തിറങ്ങി, വീഡിയോ കാണാം

അതേസമയം ടോവിനോ തോമസ് നയാകാനാകുന്ന ഒരു മെക്സിക്കൻ അപാരധയും ഉടൻ തന്നെ തിയേറ്ററുകളിലെത്തും. 90 കാലങ്ങളിലെ കലാലയ രാഷ്ട്രീയമാണ് ഈ ചിത്രത്തിൻറെ പ്രമേയം.

Summary: Tovino Thomas's new film Godha teaser releases. Director Besil Joseph's secound movie Godha teaser released. This film says the story wrestling in Punjab. Apart form Tovino Thoma, Renji Panicker, Aju Varghese, Vameeba also shares the screens.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia