ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന് കവര്‍ ചിത്രമായ് ടൊവിനോ തോമസ്; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി നടന്
Feb 25, 2022, 16:21 IST
മുംബൈ: (www.kvartha.com 25.02.2022) ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിനിന്റെ കവര്‍ ചിത്രമായി മലയാളത്തിന് അഭിമാനമായി നടന് ടൊവിനോ തോമസ്. ആശിഖ് അബു സംവിധാനം ചെയ്യുന്ന നാരദന് എന്ന സിനിമയിലെ ലുകിലാണ് ടൊവിനോ കവര്‍ ചിത്രത്തില്‍ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന് ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്.
സിനിമാഭിനയം തുടങ്ങിയതിന്റെ 10-ാം വര്‍ഷത്തിലാണ് ടൊവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നല്‍ മുരളിയുടെ വലിയ വിജയത്തോടെ താരം പാന്‍ ഇന്‍ഡ്യന്‍ സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നിരുന്നു. ഇനി 'നാരദന്' ആണ് ടൊവിനോയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മാര്ച് മൂന്നിനാണ് നാരദന് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.
അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ശറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന് ഒരുക്കിയിരിക്കുന്നത്. ഉണ്ണി ആര് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആശിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.