ദിലീപ് ചിത്രത്തിന്റെ നിര്‍മാതാവിന് ഇപ്പോഴേ മുട്ടിടിക്കുന്നു; കോടികള്‍ ചെലവിട്ട 'രാമലീല' റിലീസ് ചെയ്താല്‍ അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട ടോമിച്ചന്‍ മുളകുപാടം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി

 


കൊച്ചി : (www.kvartha.com 14.09.2017) നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ 'രാമലീല'യുടെ റിലീസിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

പൊതുജനങ്ങളുടെ ആക്രമത്തെ ഭയന്ന് തിയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുകയാണെന്നും ടോമിച്ചന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. കേസുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. 15 കോടി മുതല്‍ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്. ജൂലൈ 21 ന് സിനിമ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു.

 ദിലീപ് ചിത്രത്തിന്റെ നിര്‍മാതാവിന് ഇപ്പോഴേ മുട്ടിടിക്കുന്നു; കോടികള്‍ ചെലവിട്ട 'രാമലീല' റിലീസ് ചെയ്താല്‍ അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട ടോമിച്ചന്‍ മുളകുപാടം പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ സപ്തംബര്‍ 28 ന് റിലീസ് തീരുമാനിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read: ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Cinema, Actress, Attack, Dileep, Police, High Court,Tomichan Mulakupaadam wants HC protection for Ramaleela releasing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia