FB Post | സ്‌പൈഡര്‍മാന്‍ സഹതാരങ്ങള്‍ മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുന്നു? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രം വൈറല്‍; പിന്നാലെ വിമര്‍ശനം, 'നാണം ഇല്ലാത്തതാണ് അതിശയം, ചില്ലറ തൊലിക്കട്ടി പോരാ'

തിരുവനന്തപുരം: (www.kvartha.com) കേരള ടൂറിസം വകുപ്പ് പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളും വൈറലും പിന്നാലെ വന്‍ വിമര്‍ശനത്തിനും ഇടയായിരിക്കുകയാണ്. 'സ്‌പൈഡര്‍മാന്‍' താരങ്ങളായ ടോം ഹോളന്‍ഡും സെന്‍ഡയും മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ നടക്കുന്ന ചിത്രങ്ങളാണ് ചര്‍ചയ്ക്ക് ഇടയാക്കിയത്. രാവിലെയാണ് കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്, ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രം പങ്കുവച്ചത്. 

'ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ' എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങളും പോസ്റ്റും.  കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ വച്ചെടുത്ത ഇരുവരുടെയും ചിത്രമാണ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തത്. 

ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായെത്തി.  'നാണം ഇല്ലാത്തതാണ് അതിശയം' എന്നാണ് അദ്ദേഗം ഫേസ്ബുകില്‍ കുറിച്ചത്.

FB Post | സ്‌പൈഡര്‍മാന്‍ സഹതാരങ്ങള്‍ മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുന്നു? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രം വൈറല്‍; പിന്നാലെ വിമര്‍ശനം, 'നാണം ഇല്ലാത്തതാണ് അതിശയം, ചില്ലറ തൊലിക്കട്ടി പോരാ'

'കേരള ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്‌പൈഡര്‍മാന്‍ താരങ്ങളെ ഞങ്ങള്‍ മൂന്നാറില്‍ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷന്‍. സത്യത്തില്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പുള്ള അവരുടെ ചിത്രമാണ്. അതിനെ ഫോടോഷോപ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ. ഇരുവരും ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിനാല്‍ ഈ ചിത്രം കൂടുതല്‍ തെറ്റിദ്ധാരണാജനകമാണ്. ഏപ്രില്‍ ഫൂള്‍ ദിവസം ആണെന്നു കരുതി സര്‍ക്കാരിന്റെ ഔദ്യോഗിക പേജില്‍നിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ?. അവര്‍ മൂന്നാറില്‍ വന്നശേഷം അനുമതിയോടെ പടം ഇട്ടാല്‍ പോരേ?'- അദ്ദേഹം ചോദിച്ചു.

FB Post | സ്‌പൈഡര്‍മാന്‍ സഹതാരങ്ങള്‍ മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കുന്നു? കേരള ടൂറിസം വകുപ്പ് ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച ചിത്രം വൈറല്‍; പിന്നാലെ വിമര്‍ശനം, 'നാണം ഇല്ലാത്തതാണ് അതിശയം, ചില്ലറ തൊലിക്കട്ടി പോരാ'

വിമര്‍ശനം ഉയര്‍ന്നെങ്കിലും പോസ്റ്റ് ഇതുവരെ ടൂറിസം വകുപ്പ് നീക്കം ചെയ്തിട്ടില്ല. അതേസമയം, ടോം ഹോളന്‍ഡും സെന്‍ഡയും മുംബൈയില്‍ നിത അംബാനി കള്‍ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ഇന്‍ഡ്യയില്‍ എത്തിയിട്ടുണ്ട്. ഇരുവരും വെള്ളിയാഴ്ചയാണ് ഇന്‍ഡ്യയിലെത്തിയത്.

Keywords:  News, Kerala, State, Top-Headlines, Travel & Tourism, Travel, Tourism, Actor, Cinema, Tom Holland-Zendaya, Spider-Man Co-stars, Vacationing In Kerala's Munnar?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia