Arrest | കഞ്ചാവുമായി ടോളിവുഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉള്‍പെടെ 7 പേര്‍ പിടിയില്‍
Apr 19, 2022, 15:00 IST
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ ഭദ്രാചലത്ത് നിന്ന് കര്‍ണാടകയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ടോളിവുഡിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഉള്‍പെടെ ഏഴ് പേരെ മീര്‍പേട് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ബോഡ ഹാതിറാമും മറ്റ് പ്രതികളായ നെനാവത് കൃഷ്ണ, സിലേരു സബാവത് ബാലു, നെനാവത് ഹരി, നെനാവത് അശോക്, രാമാവത് രോഹിത്, രാമാവത് കിഷന്‍ എന്നിവരുമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
2019ല്‍ കൊറ്റ നന്തൂരില്‍ കഞ്ചാവ് കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത കൃഷ്ണ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഹാതിറാമിനെ കൃഷ്ണ ജയിലില്‍ വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് ജയില്‍ മോചിതരായ ശേഷം കഞ്ചാവ് കടത്തുന്നതിനായി രണ്ട് ഡ്രൈവര്‍മാരെ ഇവര്‍ വലയിലാക്കി.
തുടര്‍ന്ന് കൃഷ്ണ, അശോക്, ഹരി എന്നിവര്‍ ചേര്‍ന്ന് 94,000 രൂപ ബാലുവിനും ഹാതിറാമിനും കൈമാറിയതായി കണ്ടെത്തി. കിരണിനും രോഹിതിനും ഭദ്രാചലത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള ഒരു യാത്രയ്ക്ക് 40,000 രൂപ വാഗ്ദാനവും ചെയ്തു. തുടര്‍ന്ന് ബാലുവും ഹാതിറാമും ഭദ്രാചലം, സിലേരു എന്നിവിടങ്ങളില്‍ നിന്ന് 190 കിലോഗ്രാം കഞ്ചാവ് വാങ്ങി വാടകയ്ക്കെടുത്ത കാറില്‍ ഹൈദരാബാദിലെത്തിക്കുകയായിരുന്നു.
Keywords: Tollywood Assistant director, 6 others held with ganja, Hyderabad, News, Cinema, Director, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.