Sudheer Varma | വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ യുവ നടന്‍ സുധീര്‍ വര്‍മ ആശുപത്രിയില്‍ മരിച്ചു; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഹൈദരാബാദ്: (www.kvartha.com) വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ തെലുങ്ക് യുവ നടന്‍ സുധീര്‍ വര്‍മ (33) ആശുപത്രിയില്‍ മരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിഷം അകത്ത് ചെന്നതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 
Aster mims 04/11/2022

വളരെ സ്‌നേഹ സമ്പന്നനായ വ്യക്തിയായിരുന്നു സുധീര്‍ വര്‍മ എന്ന് അദ്ദേഹത്തോടൊപ്പം 'കുന്ദനപ്പു ബൊമ്മ' എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‍ സുധാകര്‍ കൊമകുല പറഞ്ഞു. അദ്ദേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാനാകുന്നില്ല എന്നും സുധാകര്‍ പറഞ്ഞു.

പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 10 ന് വാറങ്കലില്‍വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ സുധീര്‍ വര്‍മ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. പിന്നീട് സുധീര്‍ വര്‍മയെ ബന്ധുക്കള്‍ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി. അവിടെ മഹാറാണിപേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുകയുമായിരുന്നു. സുധീര്‍ വര്‍മയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും സംസ്‌കാര ചടങ്ങുകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.

Sudheer Varma | വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ യുവ നടന്‍ സുധീര്‍ വര്‍മ ആശുപത്രിയില്‍ മരിച്ചു; ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം


എന്നാല്‍ പോസ്റ്റുമോര്‍ടം നടത്താതെയാണ് സുധീര്‍ വര്‍മയുടെ മൃതദേഹം വിട്ടുകൊടുത്തതെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ സുധീര്‍ വര്‍മ 'സെകന്‍ഡ് ഹാന്‍ഡ്' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 'നീക്കു, നക്കു ഡാഷ് ഡാഷ്', 'കുന്ദനപ്പു ബൊമ്മ' എന്നിവയാണ് സുധീര്‍ വര്‍മ അഭിനയിച്ച മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

Keywords:  News,National,Actor,Cinema,Cine Actor,Tollywood,Health,Police,Death, Tollywood actor Sudheer Varma dies by suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script