20 ദിവസത്തിലേറെയുള്ള ആശുപത്രി വാസത്തിനുശേഷം അഭിഷേക് ബച്ചന്‍ കോവിഡ് ഭേദമായി വീട്ടിലേക്ക്

 


മുംബൈ: (www.kvartha.com 08.08.2020) 20 ദിവസത്തിലേറെയുള്ള ആശുപത്രി വാസത്തിനുശേഷം അഭിഷേക് ബച്ചന്‍ കോവിഡ് ഭേദമായി വീട്ടിലേക്ക്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പിതാവ് അമിതാഭ് ബച്ചന്‍, ഭാര്യ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ക്കൊപ്പമാണ് നടനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മറ്റുള്ളവരെല്ലാം രോഗം ഭേദമായി നേരത്തെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അഭിഷേക് ആശുപത്രിയില്‍ തുടരുകയായിരുന്നു.

ട്വിറ്ററിലൂടെയാണ് അഭിഷേക് കോവിഡ് നെഗറ്റീവ് ആയി വീട്ടില്‍ തിരിച്ചെത്തുന്ന വിവരം അറിയിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് താരം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. തന്നെ ചികിത്സിച്ച നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
20 ദിവസത്തിലേറെയുള്ള ആശുപത്രി വാസത്തിനുശേഷം അഭിഷേക് ബച്ചന്‍ കോവിഡ് ഭേദമായി വീട്ടിലേക്ക്

Keywords:  'Told you guys I'd beat this': Abhishek Bachchan tests negative for COVID-19,Abhishek Bachan,Mumbai,News,Bollywood,Actor,Cinema,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia