SWISS-TOWER 24/07/2023

New Song | 'കാസേതന്‍ കടവൂളഡ'; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'തുനിവ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) എച് വിനോദിന്റെ സംവിധാനത്തിലെത്തുന്ന 'തുനിവ്' ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'കാസേതന്‍ കടവൂളഡ' എന്ന ഗാനമാണ് ചിത്രത്തിലേതായി ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. 

പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന അജിത്ത് ചിത്രത്തിലെ 'ചില്ല ചില്ല' എന്ന ആദ്യ ഗാനവും വലിയ ഹിറ്റായി മാറിയിരുന്നു. എച് വിനോദാണ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാന്‍ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പെടുത്തിയിട്ടുള്ള ആദ്യ ഗാനം വന്‍ ഹിറ്റായിരുന്നു. 
Aster mims 04/11/2022

New Song | 'കാസേതന്‍ കടവൂളഡ'; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'തുനിവ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു


'തുനിവി'ന്റെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ് ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്റര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

'തുനിവി'നു ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപോര്‍ടുണ്ട്. സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

 Keywords:  News,National,Cinema,chennai,Entertainment,YouTube,Song,Top-Headlines,Latest-News, Thunivu 2nd single: Manju Warrier on vocals for Kasethan Kadavulada
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia