വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ശാകിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ് സ്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 15.08.2021) വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ശാകിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ്‌സ്' എന്ന സിനിമയുടെ ടൈറ്റില്‍ ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. അമന്‍ റിസ്വാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോണി അസനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ് എന്നിവരാണ് സഹ നിര്‍മാതാക്കള്‍. കേരളത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളും അതിന്റെ കുറ്റാന്വേഷണവുമാണ് ചിത്രത്തില്‍ പറയുന്നത്.

വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ശാകിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ് സ്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി, സംവിധായകന്‍ ശാകിര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരും അഭിനയിക്കുന്നു.

ഛായാഗ്രാഹണം- നാജി ഒമര്‍, സംഗീതം- സാന്റി & വരുണ്‍ വിശ്വനാഥന്‍, എഡിറ്റര്‍- വൈശാഖ് രാജന്‍, കോസ്റ്റ്യൂം- സഫ്‌ന ശാകിര്‍ അലി, കലാസംവിധാനം- മൂസ സുഫിയന്‍ & അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലി അക്ബര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- തന്‍ഹ ഫാത്വിമ, അസോസിയേറ്റ്- റോയ് ആന്റണി, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി ആര്‍ ഒ- പി ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍കെറ്റിംങ്- ബി ആര്‍ എസ് ക്രിയേഷന്‍സ്, ഡിസൈയിന്‍സ്- ഹൈ ഹോപ്‌സ് ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെപ്തംബര്‍ ആദ്യവാരത്തോടെ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Keywords:  Three days Malayalam movie poster Released, Kochi, News, Cinema, Entertainment, Poster, Theater, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia