മറ്റൊരാള്‍ക്ക് വിധേയപ്പെടാനോ, അടങ്ങാനോ താത്പര്യപ്പെടുന്നില്ല; ഞങ്ങള്‍ക്കും പ്രാതിനിധ്യം വേണം എന്ന് ചിന്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് വിവാഹ മോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം; സിനിമാ താരങ്ങളുടെ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണം തുറന്നുപറഞ്ഞ് നടി മേനക സുരേഷ്

 


കൊച്ചി: (www.kvartha.com 31.01.2020) സിനിമാ താരങ്ങളുടെ കുടംബ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചയുടെ കാരണം തുറന്നുപറഞ്ഞ് നടി മേനക സുരേഷ്. 'പുതിയ തലമുറ തുല്യതക്ക് വേണ്ടി മറ്റൊരാള്‍ക്ക് വിധേയപ്പെടാനോ, അടങ്ങാനോ താത്പര്യപ്പെടുന്നില്ല.

ഞങ്ങള്‍ക്കും പ്രാതിനിധ്യം വേണം എന്ന് ചിന്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്' വിവാഹ മോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് മേനക സുരേഷ് പറഞ്ഞു. 'ഭാര്യാ ഭര്‍ത്താക്കന്മാര്‍ വിവാഹമോചനം ചെയ്‌തോളൂ എന്നാല്‍ അമ്മ-അച്ഛന്മാര്‍ അത് ചെയ്യരുതെന്നും' മേനക പറയുന്നു.

 മറ്റൊരാള്‍ക്ക് വിധേയപ്പെടാനോ, അടങ്ങാനോ താത്പര്യപ്പെടുന്നില്ല; ഞങ്ങള്‍ക്കും പ്രാതിനിധ്യം വേണം എന്ന് ചിന്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് വിവാഹ മോചനങ്ങള്‍ വര്‍ധിക്കാന്‍ കാരണം; സിനിമാ താരങ്ങളുടെ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണം തുറന്നുപറഞ്ഞ് നടി മേനക സുരേഷ്

എണ്‍പതുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. 116 സിനിമകളില്‍ മേനക അഭിനയിച്ചുകഴിഞ്ഞു. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു.

നീണ്ടകാലം മലയാള സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിര്‍മാണ രംഗത്ത് സജീവമായിരുന്നു. നിര്‍മാതാവ് സുരേഷാണ് മേനകയുടെ ഭര്‍ത്താവ്. നടി കീര്‍ത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്.

Keywords:  This is the reason why divorce cases are increasing, Kochi, News, Cinema, Entertainment, Marriage, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia