Siddharth | വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടന്‍ സിദ്ധാര്‍ഥ്; 'പ്രതിഷേധിച്ചപ്പോള്‍ ഇന്‍ഡ്യയില്‍ ഇങ്ങനെയാണെന്ന് പറഞ്ഞു'
Dec 28, 2022, 11:45 IST
ചെന്നൈ: (www.kvartha.com) തന്റെ മാതാപിതാക്കള്‍ വിമാനത്താവളത്തില്‍വച്ച് അപമാനിക്കപ്പെട്ടുവെന്ന ആരോപണവുമായി തെന്നിന്‍ഡ്യന്‍ നടന്‍ സിദ്ധാര്‍ഥ്. തമിഴ്‌നാട്ടിലെ മധുരെ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാപിതാക്കളെ അപമാനിച്ചുവെന്നാണ് നടന്റെ ആരോപണം.
തന്റെ മാതാപിതാക്കളെ അവരുടെ ബാഗുകളില്‍ നിന്ന് നാണയങ്ങള്‍ മാറ്റാന്‍ എന്ന പേരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ 20 മിനുടോളം അപമാനിച്ചുവെന്നാണ് സിദ്ധാര്‍ഥിന്റെ ആരോപണം. അവരോട് ആവര്‍ത്തിച്ച് ഹിന്ദിയിലാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്, ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ വിസമ്മതിച്ചുവെന്നും ആരോപിക്കുന്നു.
ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ 'ഇന്‍ഡ്യയില്‍ ഇങ്ങനെയാണ്' എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സിദ്ധാര്‍ഥ് ആരോപിച്ചു. വിമാനതാവളത്തില്‍ തിരക്കൊന്നും ഇല്ലാത്ത സമയത്ത് 20 മിനുടോളം ഈ അപമാനം സഹിച്ചുവെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.
ഇന്‍സ്റ്റ സ്റ്റോറിയായി ഇട്ട പോസ്റ്റിലാണ് നടന്‍ മാതാപിതാക്കള്‍ അപമാനിക്കപ്പെട്ടതായി രംഗത്തെത്തിയത്. 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീചറാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറി.
മധുരെ വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അഥവാ സിഐഎസ്എഫ് ആണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റില്‍ സിആര്‍പിഎഫ് എന്ന് പറഞ്ഞാണ് സിദ്ധാര്‍ഥ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
Keywords: News,National,India,chennai,Actor,Social-Media,instagram,Cinema,Parents, Airport,Entertainment,Lifestyle & Fashion,Allegation, 'They Made My Parents...': Actor Siddharth Alleges Assault At Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.