4 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി നടി ദുര്‍ഗ കൃഷ്ണ

 


കൊച്ചി: (www.kvartha.com 21.12.2020) വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ. ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. വിമാനത്തിന് പിന്നാലെ കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. 4 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി നടി ദുര്‍ഗ കൃഷ്ണ

ഗ്ലാമറസ് ലുക്കിലുളള നടിയുടെ ചിത്രങ്ങളായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്. നായികയായും സഹനടിയായുമൊക്കെയാണ് ദുര്‍ഗ കൃഷ്ണ മലയാളത്തില്‍ സജീവമായത്. മോഹന്‍ലാലിന്റെ പുതിയ ചിത്രം റാമില്‍ ദുര്‍ഗയും അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്. കൂടാതെ വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് കുക്കു തുടങ്ങിയവയും ദുര്‍ഗയുടെ പുതിയ ചിത്രങ്ങളാണ്.

അഭിനേത്രി എന്നതിലുപരി ക്ലാസിക്കല്‍ ഡാന്‍സറായും ദുര്‍ഗ തിളങ്ങിയിരുന്നു . ലോക്ഡൗണ്‍ സമയത്ത് ദുര്‍ഗ പങ്കുവെച്ചിരുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ ആളെ വാരിപ്പുണരുന്ന ചിത്രമായിരുന്നു ദുര്‍ഗ കൃഷ്ണ അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ അത് തന്റെ കാമുകനാണെന്ന് തുറന്നുപറയുകയാണ് ദുര്‍ഗ. ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയില്‍ പ്രണയത്തെ കുറിച്ചുളള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അര്‍ജുന്‍ രവീന്ദ്രന്‍ എന്നാണ് ദുര്‍ഗയുടെ കാമുകന്റെ പേര്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന് ദുര്‍ഗ പറയുന്നു.

ദുര്‍ഗയെ പോലെ തന്നെ സിനിമാ മേഖലയുമായി ബന്ധമുളള വ്യക്തിയാണ് അര്‍ജുനും. മുന്‍പ് ദുര്‍ഗ പങ്കുവെച്ചിരുന്ന ചിത്രങ്ങളിലെല്ലാം അര്‍ജുനെയും ടാഗ് ചെയ്തിരുന്നു. നിര്‍മ്മാതാവ്, സംരംഭകന്‍, വാഹനപ്രേമി, യാത്രികന്‍, ക്രിക്കറ്റ് സ്നേഹി എന്നിങ്ങനെയാണ് അര്‍ജുന്‍ രവീന്ദ്രന്റെ ഇന്‍സ്റ്റഗ്രാം ബയോഡാറ്റ. മുന്‍പ് മോഹന്‍ലാലിനൊപ്പമുളള ദുര്‍ഗ കൃഷ്ണയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

ലാലേട്ടന്റെ കടുത്ത ആരാധികയാണ് താനെന്ന് നടി പറഞ്ഞിരുന്നു. പിന്നാലെയാണ് മോഹന്‍ലാലിന്റെ റാമില്‍ നടിയും പ്രധാന വേഷത്തില്‍ എത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലാണ് ദുര്‍ഗ കൃഷ്ണ കുടൂതല്‍ ആക്ടീവാകാറുളളത്. ലവ് ആക്ഷന്‍ ഡ്രാമയില്‍ നയന്‍താരയുടെ സുഹൃത്തിന്റെ വേഷത്തിലായിരുന്നു ദുര്‍ഗ അഭിനയിച്ചത്. ചെറിയ റോളായിരുന്നെങ്കിലും നടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.

സിനിമകള്‍ക്കൊപ്പം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു ദുര്‍ഗ. റാമില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷത്തിലാണ് നടി എത്തുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ധിഖ്, സായികുമാര്‍, സുരേഷ് ചന്ദ്ര മേനോന്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ലിയോണ ലിഷോയ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

Keywords:  They have been in love for 4 years; With revelation Actress Durga Krishna, Kochi, News, Cinema, Actress, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia