പ്രതികള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍; ആവശ്യപ്പെട്ടത് ഷംനയുടെയും മിയയുടെയും നമ്പറുകള്‍; ലോക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയതെന്നും നടന്‍ ധര്‍മജന്‍
Jun 29, 2020, 16:11 IST
കൊച്ചി: (www.kvartha.com 29.06.2020) നടി ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചിരുന്നുവെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫീസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടത്. അവരെ പരിചയപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഷംനയോട് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ പ്രതികള്‍ക്ക് കൊടുത്തതെന്നും ധര്‍മജന്‍ പറഞ്ഞു.
'അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല' എന്നും ധര്‍മജന്‍ പറഞ്ഞു.
എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്തുകൊണ്ടാണ് തന്റെ നമ്പര്‍ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധര്‍മജന്‍ പറഞ്ഞു. തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധര്‍മജന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. താന്‍ എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു.
കേസില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: They claimed to be gold smugglers; sought phone numbers of Shamna & Miya, reveals Dharmajan Bolgatty, Kochi, Blackmailing, Actress, Actor, Police, Case, Arrested, Media, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.