നടന്‍ സുശാന്ത് സിംഗിന്റെ മൃതദേഹം സംസ്‌ക്കരിക്കും മുമ്പ് നടി റിയ ചക്രബര്‍ത്തി മുംബൈയിലെ ആശുപത്രിയില്‍ എത്തി കണ്ടതില്‍ തെറ്റില്ലെന്ന് മനുഷ്യാവകാശകമ്മീഷന്‍

 


മുംബൈ: (www.kvartha.com 16.09.2020) നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിക്കും മുമ്പ് നടി റിയ ചക്രബര്‍ത്തി മുംബൈയിലെ ആശുപത്രിയില്‍ എത്തി കണ്ടതില്‍ തെറ്റില്ലെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍. പൊലീസിന്റെയോ ആശുപത്രി അധികൃതരുടെയോ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം നടന്നപ്പോഴാണ് റിയയും കുടുംബവും മൃതദേഹം കാണാനെത്തിയെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന്‍ മുംബൈ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രി ഡോ. ആര്‍ എന്‍ കൂപ്പറിനും മുംബൈ പൊലീസിനും ആഗസ്റ്റ് 25ന് നോട്ടീസ് നല്‍കിയിരുന്നു. റിയ മോര്‍ച്ചറി സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ കണ്ട ശേഷമാണ് കമ്മീഷന്‍ അധ്യക്ഷന്‍ എം എ സയിദ് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

സുശാന്തിനെ മരണത്തിലേക്ക് തള്ളിവിട്ട റിയ ചക്രബര്‍ത്തിയേയും കുടുംബത്തേയും എന്തിനാണ് മോര്‍ച്ചറിയില്‍ കയറ്റിയതെന്ന് വലിയ ആരോപണം ഉയര്‍ന്നിരുന്നു. മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സിലേക്ക് കയറ്റും മുമ്പാണ് താന്‍ കണ്ടതെന്നും സുശാന്തിന്റെ കാലില്‍ തൊട്ട് ക്ഷമ ചോദിച്ചെന്നും റിയ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുശാന്തിന്റെ മരണത്തെ കുറിച്ച് സിബിഐയും പണാപഹരണത്തെ കുറിച്ച് ഇ.ഡിയും മയക്കുമരുന്ന് കേസ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം നടത്തുകയാണ്. അതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ റിയയ്ക്ക് അനുകൂലമായ നടപടി സ്വീകരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും എന്‍സിബി എടുത്ത കേസില്‍ റിയ ജയിലിലാണ്. 

നടന്‍ സുശാന്ത് സിംഗിന്റെ മൃതദേഹം സംസ്‌ക്കരിക്കും മുമ്പ് നടി റിയ ചക്രബര്‍ത്തി മുംബൈയിലെ ആശുപത്രിയില്‍ എത്തി കണ്ടതില്‍ തെറ്റില്ലെന്ന് മനുഷ്യാവകാശകമ്മീഷന്‍

സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കും സഹോദരനും ബോളിവുഡിലെ പ്രമുഖര്‍ക്കും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സിബിഐ അന്വേഷിക്കുന്ന കേസില്‍ റിയ പ്രധാനപ്രതിയാണ്. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തത് റിയയാണെന്നാണ് എന്‍സിബി ആരോപിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും അവര്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്ന് റിയയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ബോളീവുഡില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രമുഖര്‍ അടക്കം നിരവധി പുരുഷന്‍മാരുണ്ടെങ്കിലും നടിമാരെ മാത്രം അറസ്റ്റ് ചെയ്യുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയാണ് പോസ്റ്റുമോര്‍ട്ടം വിവാദത്തില്‍ നിന്ന് റിയയ്ക്ക് ആശ്വാസം ലഭിച്ചത്.

Keywords: There was no breach Rhea Chakraborty visited the mortuary to see Sushant Singh Rajput’s body before the funeral, Bollywood, Human rights comission, Sushant sing, Mumbai, Police, Media, Entertainment, Funeral, Family, Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia