പ്രളയത്തിന് പിന്നാലെ കോവിഡും; ഇത്തവണയും ഓണം റിലിസില്ലാതെ മലയാളസിനിമ, കോടികളുടെ നഷ്ടം എങ്ങനെ നികത്തുമെന്ന് അറിയാതെ നിര്‍മാതാക്കള്‍
Aug 15, 2020, 21:48 IST
തിരുവനന്തപുരം: (www.kvartha.com 15.08.2020) 2018ലെ പ്രളയത്തെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഓണത്തിന് മലയാള സിനിമകളുടെ റിലീസ് മാറ്റിവെച്ചെങ്കില്‍ ഇത്തവണ ഓണത്തിന് പ്ലാന്‍ ചെയ്തിരുന്ന പല സിനിമകളുടെയും ചിത്രീകരണം പോലും പൂര്‍ത്തിയാക്കാനായില്ല. കോവിഡ് മഹാമാരി അത്രയ്ക്ക് ദുരിതമാണ് വിതച്ചിരിക്കുന്നത്. തിയേറ്ററുകള്‍ അടച്ചിട്ട് അഞ്ച് മാസത്തിലധികമായി. വേനലവധിക്ക് റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമകള്‍ പോലും പെട്ടിയിലിരിക്കുകയാണ്.
Keywords: There is no release of malayalam films during onam; producers have heavy lose , Onam release, Mammotty, Mohnlal Suresh Gopi, Priyadarhan, Special Show, OTT, Box office, Covid-19, Flood
പല സിനിമകളും ഒ.ടി.ടി (ഓവര്‍ ദ ടോപ്പ്) പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ ആലോചിച്ചെങ്കിലും തിയേറ്റര്‍ ഉടമകളുടെ എതിര്‍പ്പിനെ ഭയന്ന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. നിര്‍മാതാവ് ആന്റോ ജോസഫിന്റെ സിനിമയ്ക്ക് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഒ.ടി.ടി റിലീസിന് അനുമതി നല്‍കിയതോടെ സുമേഷും രമേശും എന്ന സിനിമ ഒ.ടി.ടി റിലീസ് ചെയ്യാന്‍ നിര്‍മാതാവ് തീരുമാനിച്ചു. ഏപ്രിലില്‍ തിയേറ്ററിലെത്തേണ്ടതായിരുന്നു ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ ഡ്രാമ അടക്കമുള്ള സിനിമകള്‍ ഡിസംബറിലാണ് റിലീസായത്. നിലവിലെ സാഹചര്യത്തില്‍ ഇക്കൊല്ലം ക്രിസ്മസിന് തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് തലസ്ഥാനത്തെ പ്രമുഖ തിയേറ്ററിലെ മാനേജര്‍ പറഞ്ഞു. തിയേറ്ററുകള്‍ തുറന്നാലും കുടുംബസമേതം സിനിമയ്ക്ക് വരാന്‍ ആളുകള്‍ മടിക്കും. ഫാമിലി സിനിമയ്ക്ക് വന്നാലേ ഉണര്‍വുണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 40 കൊല്ലത്തോളമായി നഗരത്തിലെ രണ്ട് തിയേറ്ററുകളില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമ ഓണത്തിന് റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ ബുക്ക് ചെയ്തിരുന്നതാണ് സത്യന്‍ അന്തിക്കാട്. അതിനായി മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരുന്ന നവാഗത സംവിധായകന്റെ സിനിമ ഒരു ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കി അന്തിക്കാടിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. അതിനിടെയാണ് ലോക്ഡൗണ്‍ വന്നത്.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം വേനല്‍ അവധിക്ക് റിലീസ് ചെയ്യാനിരുന്നതാണ്. ദൃശ്യത്തിന് ശേഷം ജുത്തുജോസഫുമായി ഒരുമിക്കുന്ന റാം ഓണത്തിനും. റാമിന്റെ ചിത്രീകരണം പോലും പൂര്‍ത്തിയായിട്ടില്ല. ലോക്ഡൗണിന് ശേഷം ദൃശ്യം ടു പ്ലാന്‍ ചെയ്‌തെങ്കിലും അതും മാറ്റി. ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് തുടങ്ങും. അതിനായി അദ്ദേഹം താടി നീട്ടിവളര്‍ത്തുകയാണ്. മരിയ്ക്കാര്‍ 100 കോടി മുടക്കിയ ചിത്രമാണ് വേള്‍ഡ് വൈഡ് റിലീസാണ് പ്ലാന്‍ ചെയ്തിരുന്നത്. കോവിഡ് എല്ലാം തകര്‍ത്തു. മാസം നല്ലൊരു തുക പലിശ ഇനത്തില്‍ നിര്‍മാതാവിന് ചെലവാകുന്നുണ്ട്. സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസ് ചെയ്ത ശേഷം കാവല്‍ അടുത്തതായി റിലീസ് ചെയ്യേണ്ടതായിരുന്നു. അതിനി അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല.
ഓണമാണ് മലയാളസിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. പത്ത് ദിവസം അവധിയുള്ളതിനാല്‍ തിയേറ്ററുകളില്‍ തിരയിളക്കമായിരിക്കും. തരക്കേടില്ലാത്ത ചിത്രമാണെങ്കില്‍ ഓണം വാരത്തില്‍ പടം ലാഭത്തിലാകും. നല്ല സിനിമയാണെങ്കില്‍ സ്‌പെഷ്യല്‍ ഷോ വരെ കളിച്ച് വലിയ കളക്ഷന്‍ നേടാനാകുമെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. വേനലവധിയും ഓണവും നഷ്ടപ്പെട്ടതോടെ 80 ശതമാനം നഷ്ടത്തിലോടുന്ന ഇന്‍ഡസ്ട്രിക്ക് ഉണ്ടാകുന്ന നഷ്ടം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് നിര്‍മാതാവ് എം.രഞ്ജിത് പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനാകില്ലെന്ന് മറ്റൊരു നിര്‍മാതാവ് പറഞ്ഞു. ചെറിയ സിനിമകള്‍ ഒ.ടി.ടി റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുമതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.