മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസികല്‍ ടാസ്‌ക് വരെ ഉണ്ട്, അതിനാല്‍, വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്റെ പേജില്‍ വരിക'; ലോക് ഡൗണ്‍ വിരസത മാറ്റാന്‍ പുതിയ ചാലെഞ്ചുമായി ചാക്കോചന്‍
Jun 9, 2021, 21:35 IST
ആലപ്പുഴ: (www.kvartha.com 09.06.2021) മലയാള സിനിമയില്‍ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഒത്തിരി സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരം. മലയാള ചലചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്‍ക്കുന്ന നടനാണ് ചാക്കോചന്‍. 1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അന്‍പതില്‍പരം മലയാള ചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും ചാക്കോചന്‍ സജീവമാണ്. ലോക് ഡൗണ്‍ വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ ലോക് ഡൗണ്‍ ചാലെഞ്ചുമായി വന്നിരിക്കുകയാണ് താരം. കോവിഡ് വ്യാപനവും ലോക് ഡൗണും ആളുകളുടെ മാനസികാവസ്ഥയെ വിരസമാക്കുന്നുവെന്നും അതില്ലാതാക്കാന്‍ വ്യാഴാഴ്ച മുതല്‍ ജൂണ്‍ 16 വരെ പുതിയ ആക്ടിവിടികളുമായി താന്‍ വരുന്നെന്നാണ് താരം കുറിക്കുന്നത്. ഇതില്‍ മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസികല്‍ ടാസ്‌ക് വരെ ഉണ്ടെന്നും അതിനാല്‍, ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്റെ പേജില്‍ വരിക എന്നുമാണ് ചാക്കോചന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഞാന്‍ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം.
16 വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്ലാന്‍ ചെയ്തിരുന്ന പല പദ്ധതികളും പലര്‍ക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്.
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.
ഇത് മനസ്സില്‍ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാന്‍ വരുന്നു.
ഇതില്‍ മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഉണ്ട്. അതിനാല്‍, നാളെ മുതല്‍ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്റെ പേജില്‍ വരിക.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാന്‍ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മള്‍ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോള്‍ നാളെ കാണാം!

Keywords: Alappuzha, Malayalam, Cinema, Social Media, Facebook Post, Lockdown, Mobile Phone, Actor, people, pages, There are everything from brain exercises to physical task. So, come to my page for activity updates starting tomorrow ': Chackochan with new challenge to change lock down boredom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.