രജിഷ വിജയന്‍ ചിത്രം ഖോ ഖോയുടെ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു
Apr 20, 2021, 12:39 IST
തിരുവനന്തപുരം: (www.kvartha.com 20.04.2021) റിജി നായര്‍ ചിത്രം ഖോ ഖോയുടെ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. കോവിഡ് പ്രോടോകോള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ ടി ടി, ഠഢ തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിഷുവിനായിരുന്നു തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു.
7 മണിയ്ക്ക് തീയേറ്ററുകള്‍ അടയ്ക്കണമെന്ന സര്‍കാര്‍ നിര്‍ദേശത്തില്‍ അനുകൂല നിലപാടെടുത്ത് തിയേറ്റര്‍ ഉടമകള്‍. സര്‍കാര്‍ നിര്‍ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവര്‍ക്ക് അങ്ങനെയാകാം. അല്ലാത്തവര്‍ക്ക് അടച്ചിടാമെന്നും ഉടമകളുടെ കൊച്ചിയിലെ യോഗത്തില്‍ തീരുമാനമായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.