അങ്ങനെ നില്‍ക്കുമ്പോള്‍ വെള്ള പാന്റിട്ട കാല്‍ മാത്രം കണ്ടു; മഞ്ജു സുനില്‍ ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 21.03.2020) വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചാണ് മഞ്ജു സുനില്‍ താരമായത്. റിയാലിറ്റി ഷോയില്‍ തിളങ്ങിയതോടെ മഞ്ജുവിനെത്തേടി നിരവധി അവസരങ്ങള്‍ ബിഗ് സ്്ക്രീനിലും മിനി സ്‌ക്രീനിലും ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ബിഗ് ബോസിലും മഞ്ജു പങ്കാളിയായിരുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്നേഹിക്കുന്ന സിസിലി എന്ന എല്‍ ഡി ക്ലാര്‍ക്കിനെയും സിനിമ കണ്ടവര്‍ മറക്കില്ല. ഉലഹന്നാന്റെ സാമീപ്യമായിരുന്നു സിസിലിയുടെ സന്തോഷം. മഞ്ജു മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം വിവരിച്ചത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.

'മരിക്കുന്നതിന് മുന്‍പ് മോഹന്‍ലാലിനെ നേരിട്ട് കാണണമെന്നാഗ്രഹിച്ചയാളാണ് ഞാന്‍. ഒബ്‌റോണ്‍ മാളില്‍ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു. മുഖം കാണാന്‍ പറ്റിയില്ല. വെള്ള പാന്റിട്ട കാല്‍ മാത്രം കണ്ടു. അങ്ങനെ നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സംവിധായകന്‍ ജിബു സാര്‍ വിളിച്ചത്. അത് സ്വപ്നമാണോ എന്നുവരെ തോന്നിപ്പോയി

അങ്ങനെയിരിക്കെ ഞാനും സുനിച്ചേട്ടനും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ആക്‌സിഡന്റ് പറ്റി. തല, കൈമുട്ട്, കവിള്‍ എന്നിവ കീറിപ്പോയി. ഷൂട്ടിങ്ങിന് രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട്‌പോയെന്നുതന്നെ വിചാരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഷൂട്ടിങ് പത്തു ദിവസം മാത്രമേ ബാക്കിയുള്ളൂ. അപ്പോഴേക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ആക്സിഡന്റ് വിവരം പറഞ്ഞപ്പോള്‍ വന്നുകാണാന്‍ സംവിധായകന്‍ പറഞ്ഞു. കോഴിക്കോട് വന്ന് മേക്കപ്പ് ടെസ്റ്റ് നടത്തി. മുഖം നീരുവന്ന് കരുവാളിച്ചിരുന്നു. അതിനനുസരിച്ച് മേക്കപ്പ് ചെയ്ത് കളര്‍ ടോണ്‍ ചെയ്തു

ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്. പേടിച്ച് അടുത്തു ചെന്നപ്പോള്‍ ആക്സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാന്‍ പറഞ്ഞു. കോമ്പിനേഷന്‍ ഷോട്ടിനിടയില്‍ ചോദിക്കും.''സത്യം പറ. കെട്ടിയോന്‍ തന്നെ വണ്ടിയില്‍നിന്നും തള്ളിയിട്ടതല്ലേ...' എന്നൊക്കെ... ഷൂട്ടിങ് കാലം പെട്ടെന്നുതീര്‍ന്നുപോയി. ആ തിരക്കിനിടയില്‍ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല.

അങ്ങനെ നില്‍ക്കുമ്പോള്‍ വെള്ള പാന്റിട്ട കാല്‍ മാത്രം കണ്ടു; മഞ്ജു സുനില്‍ ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അപ്പോഴും ലാലേട്ടന്റെ കൈയില്‍ ഉമ്മകൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് സന്തോഷം. കൈയില്‍ ചുംബിക്കുന്ന സീന്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു.''ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല.'' എന്നൊക്കെ... ലാല്‍സാറിന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ് മഞ്ജു പറയുന്നു.
 
Keywords:  News, Kerala, Kochi, Film, Cinema, Actor, Mohanlal, Reality -show, Big Boss, Entertainment, The story of Manju Sunil's first encounter has gone viral on social media
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script