താരസംഘടനയായ അമ്മയ്ക്ക് കൊച്ചിയിൽ ആസ്ഥാനമന്ദിരം; പുതിയ കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു
Feb 6, 2021, 12:37 IST
കൊച്ചി: (www.kvartha.com06.02.2021) താരസംഘടനയായ അമ്മയ്ക്ക് ഇനി കൊച്ചിയിൽ ആസ്ഥാന മന്ദിരം. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്തു. അത്യാധുനിക രീതിയിലാണ് 10 കോടിയോളം രൂപ ചെലവിട്ട് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നൂറ് പേര്‍ക്കാണ് പ്രവേശനമുണ്ടായത്. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് മന്ദിരം സ്ഥിതി ചെയ്യുന്നത്.
2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചത് എന്നാൽ കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മാണം വൈകുകയായിരുന്നു. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.
Keywords: News, Kerala, State, Kochi, Amma, Inauguration, Mammootty, Mohanlal, Cinema, Film, Entertainment, Actor, Building, Headquarters, Star organization, The star organization Amma has its headquarters in Kochi; Mammootty and Mohanlal inaugurated the new building.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.