'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചൺ' തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യുന്നു
Feb 18, 2021, 15:56 IST
ചെന്നൈ: (www.kvartha.com 18.02.2021) നിസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി സിനിമാപ്രേമികളുടെ ഇടയിൽ വലിയ ചര്‍ച സൃഷ്ടിച്ച ചിത്രമായ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണി'ന്‍റെ തമിഴ്, തെലുങ്ക് റീമേക് ഒരുങ്ങുന്നു. തമിഴില്‍ 'ബൂമറാംഗും' 'ബിസ്‍കോത്തു'മൊക്കെ ഒരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേകും ചെയ്യുന്നത്. തമിഴ്, തെലുങ്ക് റീമേകുകള്‍ സംവിധാനം ചെയ്യുന്നതും ആർ കണ്ണന്‍ തന്നെയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടാൻ പോലും നമ്മള്‍ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്പോള്‍', ആര്‍ കണ്ണന്‍ പറഞ്ഞു.
'ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടാൻ പോലും നമ്മള്‍ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്പോള്‍', ആര്‍ കണ്ണന്‍ പറഞ്ഞു.
താരനിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും കണ്ണന്‍ പറയുന്നു. പി ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍ ആണ് സംഭാഷണം ഒരുക്കുന്നത്.
'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍' ജനുവരി 15നാണ് ഒടിടി റിലീസ് ചെയ്യപ്പെട്ടത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായി എത്തിയ ചിത്രം കൂടിയാണ് ഇത്. ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.
Keywords: News, National, Film, Entertainment, Cinema, Actor, Actress, Director, Tamil, Suraj Venjaramood, Malayalam, The Great Indian Kitchen, Tamil and Telugu, Telugu, Nimisha Sajayan, Remake, The Great Indian Kitchen is being translated into Tamil and Telugu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.