SWISS-TOWER 24/07/2023

The Gray Man | ധനുഷിന്റെ ഹോളിവുഡ് ചിത്രം 'ദ ഗ്രേ മാനി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) ക്യാപ്റ്റന്‍ അമേരിക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന 'ദ ഗ്രേ മാൻ' ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍
നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്. 

ധനുഷ് ആദ്യമായി ഹോളിവുഡില്‍ അഭിനയിക്കുന്ന ചിത്രമാണ് ദ ഗ്രേ മാൻ. നേരത്തേ ധനുഷിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസിക ഹെന്‍വിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയതായി റൂസോ ബ്രദേഴ്‌സ് വ്യക്തമാക്കിയിരുന്നു. 
Aster mims 04/11/2022

The Gray Man | ധനുഷിന്റെ ഹോളിവുഡ് ചിത്രം 'ദ ഗ്രേ മാനി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി


200 മില്ല്യന്‍ ഡോളര്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാര്‍ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജൂലൈ 22 ന് ചിത്രം പുറത്തിറങ്ങും.

 

Keywords:  News,National,India,chennai,Entertainment,Cinema,Dhanush,Top-Headlines, 'The Gray Man' trailer: Ryan Gosling and Chris Evans fight it out, spy thriller also features Dhanush in critical role
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia