നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡിലെ ആദ്യ ഗാനം പുറത്തിറങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ലക്ഷങ്ങള്‍, വീഡിയോ കാണാം
Jan 22, 2018, 16:26 IST
കൊച്ചി: (www.kvartha.com 22.01.2018) നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ആണ് ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തത്. 'യെലാ ലാ ലാ' എന്ന ഗാനം ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോംഗ് ടീസര്‍ 24 മണിക്കൂറിനുള്ളില്‍ ലക്ഷങ്ങളാണ് യൂട്യൂബില്‍ കണ്ടത്.
ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച 'ഹേയ് ജൂഡ്' തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കുമായി സംഗീതം നല്‍കിയ നാല് സംഗീത സംവിധായകര്‍ ഹേ ജൂഡില്‍ ഒരുമിക്കുന്നു.
ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കാനാട്ടും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മിച്ച 'ഹേയ് ജൂഡ്' ഫെബ്രുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Kochi, Kerala, News, Cinema, Nivin Pauly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.