SWISS-TOWER 24/07/2023

Eknath Shinde's story | ഏകനാഥ് ഷിന്‍ഡെ; ശിവസേനയുടെ അടിത്തറ വിറപ്പിച്ച പഴയ ഓടോറിക്ഷ ഡ്രൈവർ; വളർച മസാല സിനിമകളെയും വെല്ലുന്നത്

 


ADVERTISEMENT

മുംബൈ: (www.kvartha.com) വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ ഉയര്‍ച ബോളിവുഡ് സിനിമാ തിരക്കഥകളെ വെല്ലുന്നതാണ്. വളരെ താഴേക്കിടയില്‍ നിന്ന് ശിവസേനയിലെത്തിയ ഓടോറിക്ഷ ഡ്രൈവറായ ഷിന്‍ഡെ പിന്നീട് പാര്‍ടി തലവന്‍ ഉദ്ധവ് താകറെയുടെ വലംകൈയായി, മസാലസിനിമകളെ വെല്ലുംവിധം ഇപ്പോള്‍ വിലനുമായി മാറി.
  
Eknath Shinde's story | ഏകനാഥ് ഷിന്‍ഡെ; ശിവസേനയുടെ അടിത്തറ വിറപ്പിച്ച പഴയ ഓടോറിക്ഷ ഡ്രൈവർ; വളർച മസാല സിനിമകളെയും വെല്ലുന്നത്

കൗണ്‍സിലറായി വിജയിച്ച ഷിന്‍ഡെ പിന്നീട് നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. ആളുകളെയും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഷിന്‍ഡെയുടെ തീപ്പൊരി ആദ്യം കണ്ടെത്തിയത് സേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയാണ്. അങ്ങനെയാണ് ഓടോറിക്ഷ ഡ്രൈവര്‍ ഷിന്‍ഡെ ദിഗെയുടെ കാര്‍ ഓടിക്കാന്‍ തുടങ്ങിയത്. 'താനെയിലെ രാജാവ്' എന്ന് അറിയപ്പെട്ടിരുന്ന ദിഗെയുടെ കണ്ണും കാതുമായി അദ്ദേഹം പിന്നീട് മാറി. ഡിഗെയുമായുള്ള അടുപ്പം താനെ മുനിസിപല്‍ കോര്‍പറേഷനില്‍ കൗണ്‍സിലറായി വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന് ഷിന്‍ഡെ എംഎല്‍എ ആയതും മന്ത്രിയായതും ചരിത്രം.

കാലക്രമേണ, വന്‍ സമ്പത്തും പാര്‍ടിയില്‍ സ്വാധീനവും സമ്പാദിച്ചു. ഉദ്ധവ് താകറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍കാരില്‍ നഗരവികസനത്തിന്റെയും സംസ്ഥാന റോഡ് ഗതാഗതത്തിന്റെയും വകുപ്പുകള്‍ ഷിന്‍ഡെ കൈകാര്യം ചെയ്തു. 2019ല്‍ അധികാരം പങ്കിടുന്നതിനെച്ചൊല്ലി സേന ബിജെപിയുമായി വിലപേശുമ്പോള്‍ ഉപമുഖ്യമന്ത്രി പദമാണ് ഷിന്‍ഡെ സ്വപ്നം കണ്ടത്. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ സര്‍കാര്‍ രൂപീകരിക്കാന്‍ ഉദ്ധവ് താകറെ തീരുമാനിച്ചതോടെ ആ സ്വപ്നം തകര്‍ന്നു.

കൂടാതെ, ഉദ്ധവിന്റെ മകന്‍ ആദിത്യ താകറെയും മന്ത്രിസഭയില്‍ ചേരുകയും പാര്‍ടിയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു, ഇത് സേനയിലെ ഷിന്‍ഡെയുടെ അപ്രമാദിത്വത്തിന് തിരിച്ചടിയായി. സേനാ രാഷ്ട്രീയത്തിലേക്കുള്ള ആദിത്യയുടെ രംഗപ്രവേശം വിമത നേതാവിനെ ഏറെ അലട്ടിയതായി തോന്നുന്നു. കോവിഡ് അദ്ദേഹത്തിന് അനുകൂലമായ അവസരം നല്‍കി. ഉദ്ധവ് നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍, മുഖ്യമന്ത്രിയും പാര്‍ടി എംഎല്‍എമാരും തമ്മിലുള്ള ആശയവിനിമയ വിടവ് ഭംഗിയായി ഷിന്‍ഡെ ഉപയോഗിച്ചു.

നിരവധി നിയമസഭാ സാമാജികരെ തന്റെ പക്ഷത്തേക്ക് കൊണ്ടുവന്ന് അദ്ദേഹം മുതലെടുത്തു, ഇത് താകറെ കുടുംബത്തിനെതിരെ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപത്തിന് കാരണമായി. സഖ്യസര്‍കാരിനെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, സേനയുടെ അടിത്തറ ഇളക്കുകയും ചെയ്തു ഷിന്‍ഡെ.

കടപ്പാട്: സുധീര്‍ സൂര്യ വന്‍ശി, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia