ഷൂട്ടിംഗിനിടെ തമിഴ് സിനിമാ സംവിധായകന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയുമായി മലയാളി നടി രംഗത്ത്

 


(www.kvartha.com 08.06.2016) ഷൂട്ടിംഗിനിടെ തമിഴ് സിനിമാ സംവിധായകന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയുമായി മലയാളി നടി ഐശ്വര്യ എന്ന ഇഷാര രംഗത്ത്. സതുരംഗ വേട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഇഷാരയുടെ പുതിയ ചിത്രമായ എങ്കടാ ഇരുന്തിങ്ക ഇവ്വളവ് നാളാ (എവിടെയായിരുന്നടാ ഇത്രയും നാള്‍) എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെവിന്‍ ജോസഫ് ആണ് താരത്തെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.

അഖില്‍ ആണ് ചിത്രത്തില്‍ നായകന്‍. പകുതി ഘട്ടം പൂര്‍ത്തിയാക്കിയ സിനിമയുടെ ചിത്രീകരണത്തിന് പോകാന്‍ തനിക്ക് ഭയമാണെന്നാണ് ഇഷാര പറയുന്നത്. ചിത്രത്തിന് വേണ്ടി ആറുമാസത്തെ ഡേറ്റ് ഇഷാര നല്‍കിയിരുന്നു. എന്നാല്‍ ഈ നാലുമാസത്തിനിടെ തന്റെ ഭാഗം ഷൂട്ട് ചെയ്തത് വെറും രണ്ടേ രണ്ടു ദിവസമാണെന്നും ഇനി ഈ സിനിമയ്ക്ക് വേണ്ടി കൂടുതല്‍ ഡേറ്റ് നല്‍കാനാകില്ലെന്നും താരം പറയുന്നു. സംവിധായകന്റെ പെരുമാറ്റം അത്ര നല്ലതല്ലെന്നാണ് ഇഷാര കാരണമായി പറയുന്നത്.

സെറ്റില്‍ എടീ, പോടീ എന്നൊക്കെ വിളിക്കുമെന്ന് മാത്രമല്ല എല്ലാവരുടെയും മുന്നില്‍ വച്ച് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച് വൃത്തികെട്ടരീതിയിലാണ് സീന്‍ വിവരിക്കുന്നതെന്നും താരം പറയുന്നു. ഇതു മാത്രമല്ല, ഭിത്തിയില്‍ തള്ളിക്കൊണ്ടുപോയി സീനില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്ത് കാണിക്കാനും സംവിധായകന്‍ ആവശ്യപ്പെടാറുണ്ടെന്നും താരം ആരോപിക്കുന്നു.

ഇതിനിടെ സിനിമയില്‍ തന്നെ കാര്‍ ചെയ്‌സ് ചെയ്യുന്ന രംഗത്തില്‍ ബ്രേക്ക് ചവിട്ടാന്‍ മറന്ന് തന്നെ യഥാര്‍ത്ഥത്തില്‍ ഇടിപ്പിക്കുകയും ചെയ്തു. അന്ന് ഭാഗ്യത്തിനാണ് താന്‍ രക്ഷപ്പെട്ടത്. കാറിന്റെ ബ്രേക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറയുകയും ചെയ്തു. എന്നാല്‍ ഇതുമനഃപൂര്‍വം ചെയ്തതാണോ എന്ന് താന്‍ ഇപ്പോള്‍ സംശയിക്കുന്നു. 

ഇങ്ങനെയൊരു സെറ്റില്‍ താന്‍ എങ്ങനെ മനസമാധനത്തോടെ പ്രവര്‍ത്തിക്കുമെന്നു ചോദിച്ച താരം ഈ സിനിമയില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് തറപ്പിച്ച് പറയുന്നു. തനിക്കെതിരെ നിയമ നടപടി എടുക്കാനാണ് ഇപ്പോള്‍ സംവിധായകന്റെ തീരുമാനം. എന്നാല്‍ എന്തും നേരിടാന്‍ താന്‍ തയാറാണെന്ന് ഇഷാര പറയുന്നു. ഇത് സംവിധായകന്റെ ആദ്യ ചിത്രമായതിനാലാണ് നടികര്‍ സംഘത്തില്‍ പരാതി നല്‍കാതിരുന്നതെന്നും താരം വ്യക്തമാക്കി.

അതേസമയം ഇഷാരയുടെ ആരോപണങ്ങളെല്ലാം സംവിധായകന്‍ കെവിന്‍ നിഷേധിച്ചു. ഈ സിനിമയില്‍ അശ്ലീല രംഗങ്ങളൊന്നും ഇല്ലെന്നും ഇപ്പോള്‍ ഇഷാര അഭിനയിച്ചത് സിനിമയില്‍ ഇടവേളയ്ക്ക് ശേഷമുള്ള രംഗമാണെന്നുമാണ് സംവിധായകന്റെ വാദം. ആദ്യ ഭാഗം നടി ഇനിയും അഭിനയിക്കാനുണ്ടെന്നും അത് മനസ്സിലാക്കാതെയാണ് അവര്‍ ഇത്തരമൊരു നിലപാട് എടുത്തിരിക്കുന്നതെന്നും കെവിന്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇഷാരയെ നാലു ലക്ഷം രൂപ ശമ്പളത്തിന് നായികയായി തീരുമാനിച്ചത്. ഇതില്‍ 75,000 മുന്‍കൂര്‍ നല്‍കി 20 ദിവസത്തേക്ക് കോള്‍ഷീറ്റ് നല്‍കി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വെറും രണ്ടു ദിവസം മാത്രമാണ് ഇഷാര അഭിനയിച്ചത്. നടി മുങ്ങിയതോടെ ദശലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടാവുകയെന്ന് നിര്‍മ്മാതാവ് ജോസഫ് ലോറന്‍സ് പറയുന്നു. നടികര്‍ സംഘത്തില്‍ പരാതികൊടുക്കാമെന്ന് കരുതിയപ്പോള്‍ അവര്‍ സംഘത്തില്‍ മെമ്പറല്ല. ഇനി അമ്മ സംഘടനയുമായി ബന്ധപ്പെട്ട് നടിയെ അനുനയിപ്പിച്ച് അഭിനയിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാവ്.

ഷൂട്ടിംഗിനിടെ തമിഴ് സിനിമാ സംവിധായകന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയുമായി മലയാളി നടി രംഗത്ത്

Also Read:
കാസര്‍കോട് നഗരം ഗുണ്ടകളുടെ പിടിയില്‍; അക്രമങ്ങള്‍ തുടര്‍ക്കഥ, ഓട്ടോ ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

Keywords:  The director tried to touch me and pushed me against the wall , Ishara, Producer, Allegation, Actress, Controversy, Complaint, Salary, Cinema, Entertainment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia