ദി ഡെവിള്‍ ഈസ് ബാക്, ശസ്ത്രക്രിയ വിജയകരം; ധനുഷ് ചിത്രത്തിന്റെ ഷൂടിങ്ങിനിടെ പരിക്കേറ്റ പ്രകാശ് രാജ് സുഖം പ്രാപിക്കുന്നു
Aug 12, 2021, 16:10 IST
ചെന്നൈ: (www.kvartha.com 12.08.2021) ധനുഷ് ചിത്രത്തിന്റെ ഷൂടിങ്ങിനിടെ കൈക്ക് പരിക്കേറ്റ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. തിരുചിട്രംബലം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.
ശസ്ത്രക്രിയ വിജയകരമായെന്ന് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. കൈയില്‍ ബാന്‍ഡേഡുമായി ചിരിച്ചു കട്ടിലില്‍ കിടക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ദി ഡെവിള്‍ ഈസ് ബാക്, ശസ്ത്രക്രിയ വിജയകരമായി. പ്രിയ സുഹൃത് ഡോക്ടര്‍ ഗുരുവ റെഡിക്ക് നന്ദി, കൂടാതെ നിങ്ങളുടെ പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. വൈകാതെ തിരികെയെല്ലാം- പ്രകാശ് രാജ് കുറിച്ചു.
ചൊവ്വാഴ്ചയാണ് ചെന്നൈയില്‍ വച്ച് സിനിമാ ഷൂടിങ്ങിനിടെ 56കാരനായ പ്രകാശ് രാജിന് വീണ് പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കൈ ഫ്രാക്ചറായി. തുടര്‍ന്ന് ചികിത്സയ്ക്കായി ഹൈദരാബാദിലെ ഡോ. ഗുരുവ റെഡിയുടെ അടുത്തെത്തുകയായിരുന്നു. നവരസയാണ് പ്രകാശ് രാജിന്റേതായി പുറത്തുവന്ന അവസാന ചിത്രം.
Keywords: 'The Devil Is Back,' Writes Prakash Raj After A 'Successful Surgery, Chennai, News, Cinema, Actor, Injured, Social Media, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.