ബാഹുബലി ടീമിൻറെ ഞെട്ടിക്കുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ

 


ഹൈദരാഹാദ്: (www.kvartha.com 04.05.2017) ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ബാഹുബലി 2. ആമിർ ഖാൻ ചിത്രമായ പി കെയുടെ റെക്കോർഡും മറികടന്ന എസ് എസ് രാജമൗലി ചിത്രം ഇന്ത്യൻ വിസ്മയമായിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ബാഹുബലി തരംഗമാവുമ്പോൾ എല്ലാവരും ചോദിക്കുന്നത് ഇവരുടെ പ്രതിഫലം എത്രയെന്നാണ്.

ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ശമ്പളം ഇല്ല എന്നതാണ് ബാഹുബലിയുടെ പ്രത്യേകത. പകരം എല്ലാവർക്കും പങ്കാളിത്തമാണുള്ളത്. ലാഭം കൂടുന്നതിന് അനുസരിച്ച് പ്രതിഫലവും കൂടും. നിലവിലെ കണക്ക് അനുസരിച്ച് രാജമൗലിക്ക് 100 കോടി രൂപയാണ് കിട്ടുക. ഇന്ത്യയിൽ ഒരു സംവിധായകന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്.

പ്രഭാസിന് 50 കോടിയും റാണയ്ക്ക് 20-25 കോടി രൂപവരെയും പ്രതിഫലമായി കിട്ടും. അനുഷ്കയുടെ അക്കൌണ്ടിലെത്തുക 15 കോടി. തമന്നയ്ക്കും രമ്യ കൃഷ്ണനും മൂന്ന് കോടി വീതം. സത്യരാജിന് നാലുകോടിയും നാസറിന് ഒന്നരക്കോടിയും പ്രതിഫലം കിട്ടും.

ബാഹുബലി ടീമിൻറെ ഞെട്ടിക്കുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി 1000 കോടി സമാഹരിക്കുന്ന ചിത്രമാകും ബാഹുബലി 2 എന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ആത്മസമർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും കിട്ടിയ പ്രതിഫലമാണിതെന്ന് രാജമൗലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: S.S. Rajamouli's magnum opus 'Baahubali 2' has gobbled up Aamir Khan's blockbuster 'PK' lifetime collections in the US in just three days and continues to do resounding business in India and around the globe. Many fans are interested as to what the remunerations are for the maverick director and his stellar cast. Here we bring you the approximate figures.

Key Words: S.S. Rajamouli, Baahubali 2, Aamir Khan, India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia