നടിയുടെ മരണം; കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം
Jun 17, 2017, 18:15 IST
മുംബൈ: (www.kvartha.com 17.06.2017) ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി അംബോളി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വാച്ച്മാനെയും കൃതികയുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം അഴുകിയനിലയിൽ കിടക്കയിലാണ് കിടന്നിരുന്നത്. പാര്ട്ടിവേശം ധരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് സഹോദരന് ദീപക് പോലീസില്‍ പരാതിനല്‍കി.
കൊലപാതകം നടന്ന ദിവസം ജൂണ്‍ ഏഴിന് കൃതിക ഹരിദ്വാറിലെ അച്ഛനമ്മമാരോടും സഹോദരനോടും സംസാരിച്ചിരുന്നു. ജൂണ്‍ 12 നാണ് വീണ്ടും കൃതികയെ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല. പിന്നീടാണ് കൃതിക കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഏപ്രില്‍ 25ന് കുടുംബ പരിപാടിയില്‍ പങ്കെടുക്കാൻ ഹരിദ്വാറിൽ പോയതിനു ശേഷം മെയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്.
Summary: According to Amboli police, Bollywood actress and model Krithika Chowdhury (27) was suspected to have been physically assaulted. Watchman and Krithika's friend were taken into custody in connection with the incident. However, the police have not confirmed their involvement in the murder.
Keywords: National, India, Mumbai, Murder, Murder case, Cinema, Actress, models, Dead Body, Haridwar, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.