ആ നമ്പർ അസിസ്റ്റന്‍റ് സുധീഷ് ഭരതന്‍റേതാണ്, ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്; സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ പറയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 01.10.2021) ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ എത്തിയ ചിത്രമാണ് ജയസൂര്യ നായകനായ 'സണ്ണി'. സിനിമയില്‍ ഉടനീളം ഒരു കഥാപാത്രം മാത്രം പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് ഇത്. മറ്റു ചില കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അവര്‍ ഫോണ്‍ സംഭാഷണങ്ങളായും മറ്റുമാണ് ചിത്രത്തിലേക്ക് എത്തുന്നത്.

ചിത്രത്തിലെ നായികാ കഥാപാത്രമായ 'നിമ്മി'യെ അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ്. ഈ കഥാപാത്രത്തിന്‍റെ ഫോണ്‍ നമ്പര്‍ എന്ന നിലയില്‍ ചിത്രത്തില്‍ ഒരു നമ്പര്‍ കാണിക്കുന്നുണ്ട്. എന്നാൽ സിനിമയിറങ്ങിയതിന് ശേഷം ഈ നമ്പരിലേക്ക് നിരവധി മെസേജുകളാണ് വരുന്നതെന്നാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ പരാതി പറയുന്നത്.

'സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എന്‍റെ അസിസ്റ്റന്‍റ് ആയ സുധീഷ് ഭരതന്‍റേതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക', രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുകില്‍ കുറിച്ചു.

അതേസമയം ധാക ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്പെയിനിലെ കല്ലേല ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെ മത്സരവിഭാഗത്തിലേക്ക് സണ്ണി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Aster mims 04/11/2022

ആ നമ്പർ അസിസ്റ്റന്‍റ് സുധീഷ് ഭരതന്‍റേതാണ്, ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്; സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ പറയുന്നു

കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് 'സണ്ണി'യില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ജയസൂര്യയുടെ കരിയറിലെ നൂറാം ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ ചിത്രവുമാണ് സണ്ണി.

Keywords:  News, Kochi, Kerala, State, Top-Headlines, Director, Entertainment, Film, Cinema, That number belongs to Assistant Sudheesh Bharathan; Ranjith Sankar about phone number showing in sunny movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script