'വലിമൈ' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അജിത്തിന് പരിക്ക്; ചിത്രീകരണം നീട്ടിവച്ചതായി റിപോര്‍ട്ട്
Nov 21, 2020, 13:02 IST
ചെന്നൈ: (www.kvartha.com 21.11.2020) തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിന് ഷൂട്ടിംഗിനിടെ പരിക്ക് പറ്റിയെന്ന് വാര്‍ത്ത. 'പിങ്ക് വില്ല'യാണ് ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്റ്റണ്ട് ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതായാണ് വിവരം. 'വലിമൈ' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയെന്നാണ് വാര്‍ത്ത
ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. 'നേര്‍കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. 2016ല്‍ പുറത്തു വന്ന 'പിങ്ക്' എന്ന ഹിന്ദി സിനിമയുടെ റീ-മേക് ആണ് 'വാലിമൈ'. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരാണ് മറ്റഭിനേതാക്കള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.