SWISS-TOWER 24/07/2023

തലക്കനമില്ലാതെ തല; മകനൊപ്പം സ്‌കൂളിൽ ചിലവഴിച്ച അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 09.12.2017) തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ മുന്നിലാണ് തല അജിത്. തന്റെ പെരുമാറ്റം കൊണ്ടും എളിമ കൊണ്ടും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന താരം വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. ആരാധക വൃന്ദവും അകമ്പടിക്കാരൊന്നുമില്ലാതെ സാധാരണക്കാരനെ പോലെ മകന്റെ സ്കൂളില്‍ പരിപാടി കാണാന്‍ വന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മകന്റെ സ്കൂളിലെ സ്പോര്‍ട്സ് മൽസരങ്ങള്‍ കാണാനാണ് അജിത് സാധാരണ രക്ഷിതാവിനെപ്പോലെ മകനൊപ്പം എത്തിയത്. മകന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മറ്റ് രക്ഷിതാക്കള്‍ക്കൊപ്പം നോക്കി നില്‍ക്കുന്നതും ആസ്വദിക്കുന്നതും ഒടുവില്‍ മകനെയും തോളിലെടുത്ത് മടങ്ങുന്നതിന്റേയും ചിത്രങ്ങളാണ് ദേശീയ മാധ്യമങ്ങൾ പകർത്തിയത്.
തലക്കനമില്ലാതെ തല; മകനൊപ്പം സ്‌കൂളിൽ ചിലവഴിച്ച അജിത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, വീഡിയോ കാണാം

ചിത്രങ്ങള്‍ ആവേശത്തോടെയാണ് തല ആരാധകര്‍ പങ്കുവെയ്ക്കുന്നത്. താരത്തിന്റെ ഈ സിംപ്ലിസിറ്റിയാണ് ഇഷ്ടം വര്‍ദ്ധിപ്പിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. പുതിയ ചിത്രത്തിന് വേണ്ടി ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കളര്‍ ചെയ്ത മുടി പുതിയ ചിത്രം 'വിന്വാസം' ത്തിന്റെ ലുക്കാണെന്നാണ് സംസാരം. വിവേകം ആണ് അജിതിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Summary: The paparazzi had clicked the actor when he was busy playing with his son Aadvik at the latter's school function. What surprised the fans was that he had let go of the salt-n-pepper look and coloured his hair


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia