തീവ്രവാദികള്‍ എല്ലാ മതങ്ങളിലും ധാരാളമുണ്ട്; വിശുദ്ധരായി അവകാശപ്പെടാന്‍ ആര്‍ക്കും സാധിക്കില്ലെന്നും നടന്‍ കമല്‍ഹാസന്‍
May 17, 2019, 12:05 IST
ചെന്നൈ: (www.kvartha.com 17.05.2019) രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെക്കുറിച്ചുള്ള വാക്കുകളില്‍ വ്യക്തത വരുത്തി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. പരാമര്‍ശത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. തീവ്രവാദികള്‍ എല്ലാ മതങ്ങളിലും ധാരാളമുണ്ടെന്നും വിശുദ്ധരായി അവകാശപ്പെടാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇത് ചരിത്രത്തില്‍ കാണാമെന്നും അദ്ദേഹം അറിയിച്ചു.
പ്രസ്താവനയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെ തിരുപ്പറകുന്ദ്രം നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പു പര്യടനത്തിനിടെ ചിലര്‍ കമല്‍ ഹാസനെതിരെ ചെരുപ്പ് എറിഞ്ഞിരുന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്കെതിരെ മധുര പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കല്ലേറിനും ചെരുപ്പേറിനും ഒന്നും തന്നെ വിരട്ടാനാകില്ലെന്നായിരുന്നു ഇതിനോടുള്ള താരത്തിന്റെ പ്രതികരണം. ഓരോ ദിവസം കഴിയുന്തോറും രാഷ്ട്രീയത്തിന്റെ നിലവാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊന്നും വലിയ ഭീഷണിയായി തോന്നുന്നില്ലെന്നും ഭയപ്പെട്ട് പിന്‍മാറാന്‍ ഉദ്ദേശമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്നായിരുന്നു തമിഴ്‌നാട് അരവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല്‍ ഹാസന്‍ ആരോപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കമല്‍ ഹാസന്‍ രണ്ടു ദിവസം പ്രചാരണ പരിപാടികളില്‍നിന്നു വിട്ടുനിന്നിരുന്നു. ഗോഡ്‌സെയെ ഹിന്ദു ഭീകരവാദിയെന്നല്ല മറിച്ചു തീവ്രവാദിയെന്നാണു താന്‍ പറഞ്ഞതെന്ന് കമല്‍ പിന്നീടു വിശദീകരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നടനെതിരെ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഗോഡ്സെക്കെതിരായ പ്രസ്താവനയുടെ പേരില്‍ കമല്‍ ഹാസനെതിരെ പത്തിലേറെ കേസുകളാണുള്ളത്. ഹിന്ദുമുന്നണിക്ക് പുറമെ, ബി.ജെ.പി പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. 50 ബി.ജെ.പി പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പോലീസും അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്പാക്കം പോലീസും കേസെടുത്തു.
അതിനിടെ പ്രസംഗത്തിനെതിരെ തനിക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ ഹാസന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധിക്കാല ബെഞ്ചില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ജാമ്യം തേടി ഹര്‍ജി നല്‍കാന്‍ നിര്‍ദേശിച്ചു. അതിനിടെ കമലിനെതിരായ ഹര്‍ജി ഡെല്‍ഹി പട്യാല ഹൗസ് കോടതി തള്ളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Terrorists Abound In All Religions": Kamal Haasan Defends Godse Comment, chennai, News, Politics, Trending, Lok Sabha, Election, Kamal Hassan, Cine Actor, Cinema, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.