കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കുന്നു

 


ADVERTISEMENT

ആറ്റിങ്ങല്‍: (www.kvartha.com 29.03.2016) കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കുന്നതായി വാര്‍ത്ത. മണിയുടെ ആഗ്രഹം സാഫല്യമാകാന്‍ ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു ആറ്റിങ്ങല്‍ മാമം കലാഭവന്‍ മണി സേവന സമിതി പ്രസിഡന്റ് അജില്‍ മണിമുത്ത് പറഞ്ഞു. കഴിഞ്ഞദിവസം സേവനസമിതി ഓഫീസിലെ കെടാവിളക്കു തെളിയിച്ചു മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ഇതൊരു ക്ഷേത്രമായി വളരണമെന്നു പറഞ്ഞത്.

വൃദ്ധസദനങ്ങള്‍ ദേവാലയമാണെന്നായിരുന്നു മണി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ
വൃദ്ധര്‍ക്ക് തണലായി മാറുന്ന ഒരിടമായി സേവനസമിതിയുടെ ക്ഷേത്രത്തെ ഉയര്‍ത്താനാണ് പദ്ധതി. സേവനസമിതിയുടെ പദ്ധതി അറിഞ്ഞ സിനിമാ നിര്‍മാതാവ് സൂരജ് എസ് മേനോന്‍ ക്ഷേത്ര നിര്‍മാണത്തിനായി നാലു ലക്ഷം രൂപ നല്‍കാമെന്ന അറിയിച്ചിട്ടുണ്ട്.

മണി ഒടുവില്‍ അഭിനയിച്ച പറയാതെ പോയ് മറഞ്ഞു എന്ന സിനിമയുടെ നിര്‍മാതാവാണ് സൂരജ്. അതേസമയം ക്ഷേത്രമെന്ന സങ്കല്‍പമാണെങ്കിലും മണിയെ ആരാധിക്കാനുള്ള ഒരിടമായിരിക്കില്ല ഇതെന്നും മറിച്ച് മണി ആഗ്രഹിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാനമായിരിക്കുമിതെന്നും ഭാരവാഹികള്‍ അറിയിച്ചു.

കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കുന്നു


Also Read:
ഉപ്പളയില്‍ വസ്ത്ര സ്ഥാപനത്തില്‍ കവര്‍ച്ച; പണവും 80,000 രൂപയുടെ വസ്ത്രങ്ങളും നഷ്ടപ്പെട്ടു
Keywords:  Temple, Cinema, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia