തെലുങ്ക് 'പ്രേമ'ത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു; മോഡേണായി മഡോണ, ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി, പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത്?

ഹൈദരാബാദ്:  (www.kvartha.com 21.09.2016) പ്രേമത്തില്‍ സെലിന്‍ ആയി അഭിനയിച്ച് മലയാളികളുടെ ഇഷ്ട നായികയായ മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമര്‍ വേഷം കണ്ടപ്പോള്‍ ആരാധകര്‍ ഞെട്ടി. പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത് എന്നാണ് പലരുടെയും ചോദ്യം. പ്രേമം സിനിമയില്‍ സെലിന്‍ എന്ന മലയാളത്തനിമയുള്ള സുന്ദരിയെ കണ്ട പ്രേക്ഷകര്‍ മഡോണയെ അതീവ ഗ്ലാമറസായി കണ്ടപ്പോഴാണ് ഞെട്ടിപ്പോയത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമം തെലുങ്ക് പതിപ്പിന്റെ ഓഡിയോ റിലീസിനാണ് മഡോണ മോഡേണായി എത്തിയത്. വേഷത്തിന്റെ കാര്യത്തില്‍ ശ്രുതി ഹാസനേയും കടത്തിവെട്ടിയാണ് മഡോണ ചടങ്ങിനെത്തിയത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഓഡിയോ റിലീസിംഗ് നടന്നത്. ഏഴ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോപീസുന്ദറും രാജേഷ് മുരുഗേഷനുമാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മലയാളത്തില്‍ അഭിനയിച്ച സെലിന്‍ എന്ന കഥാപാത്രമായി തന്നെയാണ് മഡോണ തെലുങ്കിലും അഭിനയിക്കുന്നത്. നാഗചൈതന്യയാണ് തെലുങ്കില്‍ 'ജോര്‍ജ്ജ്' എന്ന മലയാളത്തില്‍ നിവിന്‍ പൊളി ചെയ്ത നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ മേരി അനുപമ പരമേശ്വരന്‍ അതേ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു. എന്നാല്‍ മലയാളികള്‍ നെഞ്ചിലേറ്റിയ കഥാപാത്രമായ മലര്‍ മിസ് ആയി സായി പല്ലവിക്ക് പകരം ശ്രുതി ഹാസനാണ് വെള്ളിത്തിരയിലെത്തുന്നത്.

ചന്തൂ മൊണ്ടേട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ പുറത്തിയങ്ങിയപ്പോള്‍ തന്നെ ട്രോളുകളുടെ പെരുമഴയായിരുന്നു. മലയാളത്തിലെ പ്രേമം കണ്ട പ്രേക്ഷകര്‍ക്ക് തെലുങ്ക് പ്രേമം അത്രയ്ക്കങ്ങ് പിടിയ്ക്കുന്നില്ലെന്നാണ് ട്രെയിലര്‍ കണ്ടവരില്‍ നിന്നും വ്യക്തമാകുന്നത്.

തെലുങ്ക് 'പ്രേമ'ത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു; മോഡേണായി മഡോണ, ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി, പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത്?

തെലുങ്ക് 'പ്രേമ'ത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു; മോഡേണായി മഡോണ, ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി, പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത്?

തെലുങ്ക് 'പ്രേമ'ത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു; മോഡേണായി മഡോണ, ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി, പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത്?

തെലുങ്ക് 'പ്രേമ'ത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു; മോഡേണായി മഡോണ, ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി, പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത്?

തെലുങ്ക് 'പ്രേമ'ത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞു; മോഡേണായി മഡോണ, ഗ്ലാമര്‍ വേഷം കണ്ട് ആരാധകര്‍ ഞെട്ടി, പ്രേമത്തിലെ സെലിന്‍ തന്നെയാണോ ഇത്?

Keywords:  Haidrabad, film, Cinema, Actress, Photo, Released, Malayalam, Madona, Selin, Pramam, Telugu remake, Shruthy Hasan, Anupama Parameshwaran, Nivin Pauly, Nagachaithanya, Malar, Premam, Telugu Premam Audio released; Madonna Sebastian in very glamorous.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia