അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ 'പുഷ്പ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു; മൊട്ടയടിച്ച് വിലന്‍ വേഷത്തില്‍ ഫഹദ് ഫാസില്‍
Dec 7, 2021, 09:42 IST
കൊച്ചി: (www.kvartha.com 07.12.2021) അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ 'പുഷ്പ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വിലന്‍ വേഷത്തിലെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ഈ ചിത്രത്തില്‍ അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന 'പുഷ്പ'യുടെ ആദ്യ ഭാഗമായ 'പുഷ്പ ദ റൈസി'ന്റെ ട്രെയ്‌ലറാണ് പുറത്തിറക്കിയത്. തിങ്കളാഴ്ച ആറുമണിക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കും എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നതെങ്കിലും ചില 'അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്‌നങ്ങള്‍' ചൂണ്ടിക്കാട്ടി ട്രെയിലര്‍ പുറത്തിറക്കാന്‍ മൂന്ന് മണിക്കൂറിലധികം വൈകി.
രശ്മിക മന്ദനയാണ് 'പുഷ്പ'യില്‍ നായിക. അല്ലു അര്‍ജുനൊപ്പം രശ്മിക ആദ്യമായി സ്‌ക്രീന്‍ സ്പേസ് പങ്കിടുന്ന ചിത്രമാണിത്. ഡിസംബര്‍ 17 നാണ് 'പുഷ്പ ദ റൈസ്' തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. സാമന്ത റൂത് പ്രഭു ചിത്രത്തില്‍ ഒരു ഡാന്‍സ് നമ്പറില്‍ പ്രത്യക്ഷപ്പെടുമെന്ന് നിര്‍മാതാക്കള്‍ അടുത്തിടെ അറിയിച്ചിരുന്നു.
സംവിധായകന്‍ സുകുമാറും സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദുമായി അല്ലു അര്‍ജുന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പുഷ്പ'. 'ആര്യ', 'ആര്യ 2' എന്നീ സൂപെര്‍ ഹിറ്റ് ചിത്രങ്ങളിലാണ് ഇവര്‍ മൂന്നുപേരും ഇതിന് മുന്‍പ് ഒരുമിച്ചത്. അല്ലു അര്‍ജുന് ബ്രേക് നല്‍കി തെലുങ്ക് സംസ്ഥാനങ്ങളിലും കേരളത്തിലും ജനപ്രിയ താരമാക്കി മാറ്റിയ ചിത്രമായിരുന്നു 'ആര്യ'.
അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ എബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്, ആശിക് അബു നിര്‍മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം, സമീര്‍ താഹിറിന്റെ സഹസംവിധായകനായിരുന്ന സിജു എസ് ബാവയുടെ നാളെ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രങ്ങള്‍. മഹേഷിന്റെ പ്രതികാരം ക്രിസ്മസിനും മണ്‍സൂണ്‍ മാംഗോസ് ജനുവരിയിലുമായാണ് റിലീസ് ചെയ്യുക
ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തില്‍ നിന്നും മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്നും ഫഹദ് നേരത്തെ പിന്‍മാറിയിരുന്നു.
Keywords: News, Kerala, State, Kochi, Entertainment, Cinema, YouTube, Social Media, Fahad Fazil, Business, Finance, Telugu film Pushpa trailer released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.