തെലുങ്ക് സിനിമാ രംഗത്തെ വനിതകള്‍ക്ക് വേണ്ടി ഇനി വോയ്സ് ഓഫ് വിമണ്‍ സംസാരിക്കും; ഡബ്ല്യുസിസിയ്ക്ക് പിന്നാലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ
May 27, 2019, 17:50 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 27.05.2019) തെലുങ്ക് സിനിമാ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി വോയ്സ് ഓഫ് വിമണ്‍ എന്ന പേരില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് (ഡബ്ല്യുസിസി) സമാനമായാണ് തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ രൂപീകരിച്ചത്. നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സ്വപ്ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവരാണ് വോയ്സ് ഓഫ് വിമണിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീ മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുമെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
തെലുങ്ക് സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍പതിലധികം വനിതകളാണ് നിലവില്‍ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്. സിനിമാ വ്യവസായ രംഗത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് വോയ്സ് ഓഫ് വിമണ്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് എന്ന് നടി ലക്ഷ്മി മാഞ്ചു പറഞ്ഞു. സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി മാസത്തില്‍ രണ്ട് തവണ സംഘടന യോഗം വിളിച്ച് ചേര്‍ക്കുമെന്നും മാഞ്ചു കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Cinema, News, Hyderabad, Women, Organisation, Malayalam, Actress, Telugu film actresses formed new organisation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.