SWISS-TOWER 24/07/2023

ഭാര്യയുടെ മരണം; നടന്‍ മധു പ്രകാശ് അറസ്റ്റില്‍; സ്ത്രീധനത്തുകയെച്ചൊല്ലി താരം മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പിതാവിന്റെ പരാതി

 


ഹൈദരാബാദ്: (www.kvartha.com 08.08.2019) ഭാര്യ ഭാരതിയുടെ മരണത്തെ തുടര്‍ന്ന് തെലുങ്കു സിനിമാ-സീരിയല്‍ താരം മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയിലാണ് മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തുകയെച്ചൊല്ലി മധു പ്രകാശ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭാര്യാ പിതാവിന്റെ പരാതി. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു, ഇത് ആത്മഹത്യയിലേക്ക് വഴിവെച്ചുവെന്നാണ് ഭാരതിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്.

ഹൈദരാബാദ് സ്വദേശിയായ ഭാരതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി.

ഭാര്യയുടെ മരണം; നടന്‍ മധു പ്രകാശ് അറസ്റ്റില്‍; സ്ത്രീധനത്തുകയെച്ചൊല്ലി താരം മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പിതാവിന്റെ പരാതി

'സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു'. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പറഞ്ഞിരുന്നത്. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം. തെലുങ്കു സീരിയലുകളിലെ പ്രധാന താരമായ മധു പ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Telangana: Baahubali actor Madhu Prakash booked under dowry death case after his wife committed suicide, Hyderabad, News, Cinema, Cine Actor, Arrested, Entertainment, Suicide, Complaint, Police, National, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia