എന്റെ വിവാഹം ആരോ മുടക്കുന്നു, ഞാന്‍ ഒരു മദ്യപാനിയോ എന്റെ അമ്മയ്ക്ക് മാരക രോഗങ്ങളോ ഇല്ല, എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ ഒരു പങ്കാളിയെ വേണം, എന്നെ വിശ്വാസമുള്ളവര്‍ മാത്രം ബന്ധപ്പെടുക; കഴിഞ്ഞ നാലുവര്‍ഷമായി പെണ്ണുകാണുന്ന ഹാസ്യ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
Oct 3, 2017, 16:03 IST
കൊച്ചി: (www.kvartha.com 03.10.2017) എന്റെ വിവാഹം ആരോ മുടക്കുന്നു, ഞാന്‍ ഒരു മദ്യപാനിയോ എന്റെ അമ്മയ്ക്ക് മാരക രോഗങ്ങളോ ഇല്ല, എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ ഒരു പങ്കാളിയെ വേണം, എന്നെ വിശ്വാസമുള്ളവര്‍ മാത്രം ബന്ധപ്പെടുക, ബാധ്യതകള്‍ ഇല്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും, കഴിഞ്ഞ നാലുവര്‍ഷമായി പെണ്ണുകാണുന്ന ഹാസ്യ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
'ഇത് കോമഡി അല്ല, ഇനിയുള്ള എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹാസ്യതാരം വിനോദ് തന്റെ പ്രതിസന്ധികള്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പെണ്ണുകാണുന്നുണ്ടെങ്കിലും വിവാഹ ആലോചനകള്‍ തന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ മുടക്കുകയാണെന്നും വിനോദ് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം,
'ഇത് കോമഡി അല്ല' ഇനിയുള്ള എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ എനിക്ക് ഒരു ജീവിത പങ്കാളിയെ വേണം.
ഞാന്‍ ഒരു കോമഡി ആര്‍ട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവര മുകളില്‍ കൊടുത്തത്.......
ഞാന്‍ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ടപ്പെട്ട് എന്റെ വീട്ടില്‍ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ എനിക്ക് വരുന്ന കല്യാണങ്ങള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ്(എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.)
കല്യാണാലോചനകള്‍ മുടക്കാന്‍ അവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്'
1. ഞാന്‍ വലിയ ഒരു മദ്യപാനിയാണ് ( ഞാന്‍ കുടിക്കാറില്ല )

2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാല്‍ ആണ് ഞാന്‍ ഇപ്പോള്‍ കല്യാണം കഴിക്കുന്നത് എന്നാണ് അവര്‍ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ല വാര്‍ധക്യ സഹജമായ ചില ബുദ്ധിമുട്ടുകള്‍. ആ ഒരു ബുദ്ധിമുട്ടുകള്‍ കാരണം എനിക്ക് എന്റെ അമ്മയെ ഒഴുവാക്കീട്ട് കല്യാണം കഴിക്കാന്‍ പറ്റുമോ??????
3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താല്‍ വെള്ളം നില്‍ക്കും ( ശരിയാണ് മഴ പെയ്താല്‍ വെള്ളം നില്‍ക്കും വെയില്‍ വന്നാല്‍ ഉണങ്ങും)
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും കൊടുത്തിട്ടുണ്ട് .എന്നെ വിശ്വാസമുള്ളവര്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുക( ബാധ്യതകള്‍ ഇല്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും)
Also Read:
അറസ്റ്റിലായ അര്‍ഫാസ് മോഷണത്തില്‍ അഗ്രഗണ്യന്‍; മുംബൈയില്‍ നിന്നും പോലീസ് പൊക്കി കൊണ്ടുവരുന്നതിനിടെ തന്ത്രപരമായി മുങ്ങി, ഒടുവില്‍ കുടുങ്ങിയത് വന്‍ കൊള്ളയ്ക്ക് പദ്ധതിയിടുന്നതിനിടെ
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും കൊടുത്തിട്ടുണ്ട് .എന്നെ വിശ്വാസമുള്ളവര്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുക( ബാധ്യതകള്‍ ഇല്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും)
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Teatotler, No ailing mother, Contact if u have faith in me', Comedy actor's post goes viral, Kochi, News, Marriage, Facebook, post, Cinema, Entertainment, Kerala.
Keywords: 'Teatotler, No ailing mother, Contact if u have faith in me', Comedy actor's post goes viral, Kochi, News, Marriage, Facebook, post, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.