Teaser | അനിഖ സുരേന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'ബുട്ട ബൊമ്മ'യുടെ ടീസര്‍ പുറത്തുവിട്ടു
Nov 8, 2022, 12:21 IST
തെലങ്കാന: (www.kvartha.com) മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക് 'ബുട്ട ബൊമ്മ' ടീസര്‍ പുറത്തുവിട്ടു. അനിഖ സുരേന്ദ്രനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്താന്‍ പര്യാപ്തമാണ്.

നടന്‍ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020 ല്‍ പുറത്തെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടിയ കപ്പേള. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന്‍ മാത്യുവിന്റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്.
തെലുങ്കിലെ പ്രമുഖ നിര്‍മാണ കംപനിയായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം റീമേക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‌സി തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച കംപനിയാണിത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക് അവകാശം വാങ്ങിയതും ഇതേ നിര്‍മാണക്കംപനി ആയിരുന്നു.
കോവിഡിന് തൊട്ടുമുന്‍പ് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കപ്പേള. അതിനാല്‍ത്തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുന്‍പ് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്‌ലിക്‌സ് റിലീസിലൂടെ ചിത്രം ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.
2020ലെ ഇന്‍ഡ്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപുകളിലെ ചര്‍ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.
അതേസമയം ചിത്രത്തിന്റെ തമിഴ് റീമേക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ ഗൗതം മേനോന്‍ ആണ്. അതേസമയം തമിഴിലേക്കും ചിത്രം റീമേക് ചെയ്യപ്പെടുന്നുണ്ട്.
Keywords: News,National,India,Telangana,Entertainment,Cinema,Video,Social-Media, YouTube,Top-Headlines, Teaser of upcoming Telugu film 'Butta Bomma' out now
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.