ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു; സൂപ്പര്‍താരം വിവാദത്തില്‍

 


ഹൈദരാബാദ്: (www.kvartha.com 25.01.2018) ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതിനെ തുടര്‍ന്ന് സൂപ്പര്‍താരം വിവാദത്തില്‍. തെലുങ്കിലെ മുതിര്‍ന്ന താരവും ആന്ധ്രപ്രദേശ് നിയമസഭ സാമാജികനുമായ നന്ദമുരി ബാലകൃഷ്ണയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും സഹോദരി ഭര്‍ത്താവ് കൂടിയുമായ ചന്ദ്രബാബു നായിഡു ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കസേര ഉപയോഗിച്ചാണ് താരം വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ജലവിഭവ വകുപ്പു മന്ത്രിയുടേയും മറ്റൊരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെയും കസേരകള്‍ ഉപയോഗിച്ചതിനും നേരത്തെ താരം വിവാദത്തില്‍പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു; സൂപ്പര്‍താരം വിവാദത്തില്‍

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ദാവോസില്‍ എത്തിയപ്പോഴായിരുന്നു ബാലയ്യയുടെ മുഖ്യമന്ത്രിക്കളി. ആന്ധ്രയിലെ ആനന്ദപൂര്‍ ജില്ലയിലെ ഹിന്ദ് പൂരില്‍ നിന്നുള്ള ടിഡിപി എംഎല്‍എ ആണ് ബാലകൃഷ്ണ.

മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ ബന്ധമാണ് ബാലകൃഷ്ണ മുതലെടുത്തിരിക്കുന്നതെന്ന ആക്ഷേപവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ക്ഷിപ്ര കോപത്തിന് പ്രസിദ്ധനാണ് ബാലകൃഷ്ണ. താരം ക്യാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് നിരവധി ആളുകളെ മര്‍ദിച്ച സംഭവവും നവമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TDP MLA and actor Balakrishna sits on AP CM Naidu's chair, triggers row, Hyderabad, News, Politics, Cinema, Controversy, Report, Meeting, National, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia