ADVERTISEMENT
ചെന്നൈ: (www.kvartha.com 28.08.2021) തമിഴ് ത്രിലര്‍ ചിത്രം 'കാനഗസട്ടം' ഏകം ഒടിടി ഡോട് കോമില്‍ റിലീസായി. നവാഗതരായ കൃഷ്ണകുമാര്‍ കെ ജെ, യൂസഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌ക്രിപ്ടേസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്.

നിര്‍മല്‍ രാജ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹണം, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് സംവിധായകന്‍ കൃഷ്ണകുമാര്‍ ആണ്. മദ്യപാനിയായ ഒരു ഭര്‍ത്താവിന് സൂര്യോദയത്തിനുമുമ്പ് ഒരു കുറ്റകൃത്യം മറക്കുന്നതിന് സഹായിക്കാന്‍ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തണം.
തുടര്‍ന്നുള്ള സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യൂസഫ് സുല്‍ത്താന്‍, അഭിരാമി, കാര്‍ത്തിക് ഗികി, രഞ്ജിത് കുമാര്‍, ഗബ്രിയേല്‍ പെരസ്, മുകേഷ് ശൈലപ്പന്‍, മണി ശങ്കര്‍, ജോണ്‍സന്‍ സോളമന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Keywords: Tamil thriller movies 'Kaanagasattam' on ekam odd dot com, Chennai, News, Cinema, Entertainment, Released, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.