ചെന്നൈ: (www.kvartha.com 03.04.2017) അടുത്തിടെ റിലീസായ മലയാളം സിനിമ 'ടേക്ക് ഓഫിനെ' തമിഴ് നടന്‍ സൂര്യ പ്രശംസിച്ചു. ട്വിറ്റര്‍ പേജിലാണ് താരം സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. സംവിധായകന്‍ മഹേഷ് നാരായണന്റെ കൂടെയാണ് സൂര്യ സിനിമ കണ്ടത്.
സിനിമയിലെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയെന്നും ഫഹദ്, പാര്‍വതി എന്നിവര്‍ ഗംഭീരവുമായി അഭിനയിച്ചുവെന്നും ചിത്രം കണ്ട ശേഷം സൂര്യ പറഞ്ഞു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം മലയാളി നഴ്‌സുമാരുടെ ജീവിതകഥയാണ് പറയുന്നത്. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്‌സുമാരാണ് സിനിമയുടെ പ്രമേയം.
രാജേഷ് പിള്ള ഫിലിംസിന്റെ സഹകരണത്തോടെ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്റോ ജോസഫും ഷെബി ബക്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മേഘ രാജേഷ് പിള്ളയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍. സൂപ്പര്‍ താരങ്ങളടക്കം പലരും ആശംസയറിയിച്ച സിനിമ മികച്ച നീരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Image Credit: Twitter
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Tamil super star Surya praised Malayalam film Take off in his Twitter. He said Parvathy and Fahad acted well and all over film is excellent in all filed. He saw the film along with director Mahesh Narayanan
Loved watching #takeoff brilliance everywhere! Hats off @mahi27012 @twitfahadh #Parvathy pic.twitter.com/FWagN0Fdit— Suriya Sivakumar (@Suriya_offl) April 3, 2017
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.