ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും; 'ഭദി ഫാമിലി മാന്‍ 2' വെബ് സീരീസ് നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍കാര്‍
May 25, 2021, 10:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 25.05.2021) 'ഭദി ഫാമിലി മാന്‍ 2' എന്ന വെബ് സീരീസ് തമിഴ് സംസാരിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് സര്‍കാര്‍. ആമസോണ്‍ പ്രൈമില്‍ സീരിസ് പുറത്തിറക്കുന്നത് നിരോധിക്കണമെന്നാവശ്യവുമായി തമിഴ്‌നാട് സര്‍കാര്‍ രംഗത്തെത്തി. വെബ്‌സീരീസ് പുറത്തിറക്കുന്നത് തടയാനോ നിരോധിക്കാനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍കാരിനയച്ച കത്തില്‍ തമിഴ്‌നാട് ഐടി മന്ത്രി ടി മനോ തങ്കരാജ് ആവശ്യപ്പെട്ടു.
ഈ ചിത്രം പുറത്തിറങ്ങുന്നതോടെ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെ പൊതുവായി വ്രണപ്പെടുത്തുമെന്നും അത് നിലനില്‍ക്കുന്ന സാമൂഹിക ഐക്യം തര്‍ക്കുമെന്നുമാണ് ആശങ്ക. തമിഴ് സംസാരിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് ചിത്രീകരിക്കാന്‍ ഈ സീരിയല്‍ ശ്രമിക്കുന്നു. മഹത്തായ തമിഴ് സംസ്‌കാരത്തിനെതിരായ അപമാനങ്ങളും അവഹേളനങ്ങളും നിറഞ്ഞ ഈ സീരിയല്‍ ഒരിക്കലും പ്രക്ഷേപണ മൂല്യമുള്ള ഒന്നായി കണക്കാക്കാന്‍ ആവില്ലെന്നും മന്ത്രി കേന്ദ്രത്തിനയച്ച കത്തില്‍ സൂചിപ്പിച്ചു.
ശ്രീലങ്കയിലെ എല്‍ ടി ടി തമിഴരുടെ ചരിത്രപരമായ പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ട്രെയിലര്‍ 2 എന്ന സീരിയല്‍ പുറത്തിറങ്ങുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.
നിരവധി സംഘടനകളാണ് ഇതിനോടകംതന്നെ സീരിയല്‍ നിരോധിക്കണമെന്നാവശ്യവുമായി രംഗത്തത്തെിയിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

