Ajith Kumar | '10 മിനിറ്റ് സംസാരിച്ചതിന് ശേഷം, റൈഡര്‍ ഹെല്‍മറ്റ് ഊരി സ്വയം പരിചയപ്പെടുത്താനൊരുങ്ങിയപ്പോള്‍ ശരിക്കും ഞെട്ടി'; ലഡാകിലേക്കുള്ള റോഡ് ട്രിപിനിടെ ബൈക് പഞ്ചറായി വഴിയില്‍ കുടുങ്ങിയ യാത്രികനെ സഹായിച്ച് നടന്‍ അജിത് കുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) ഹിമാലയത്തില്‍ ഒറ്റപ്പെട്ട ബൈക് യാത്രികനെ സഹായിച്ച് നടന്‍ അജിത് കുമാര്‍. മജു കശ്യപ് എന്ന യുവാവിനെയാണ് താരം ജാഡകളൊന്നുമില്ലാതെ സഹായിച്ചത്. ലഡാകിലേക്കുള്ള റോഡ് ട്രിപിനിടെ ബൈക് പഞ്ചറായി വഴിയില്‍ കുടുങ്ങിയതായിരുന്നു മജു കശ്യപ്. പിന്നീട് താരത്തെ കണ്ടതും അവിടെ സംഭവിച്ചതുമായ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ മജു കശ്യപ് തന്നെയാണ് കുറിച്ചത്.
Aster mims 04/11/2022

ലഡാകിലെ വെല്ലുവിളികള്‍ നിറഞ്ഞ ഹിമാലയന്‍ പാതയിലൂടെ ബൈക് ഓടിക്കുന്നതിനിടെയാണ് ടയറുകളില്‍ ഒന്ന് പഞ്ചറായത്. വഴിയോരത്ത് വാഹനം ഒതുക്കി നിര്‍ത്തി സഹായം തേടുന്നതിനിടെയാണ് സൂപര്‍ താരം അജിത്ത് എത്തിയത്. ടയറിലെ എയര്‍ നിറക്കാന്‍ എയര്‍ കംപ്രസര്‍ ഉണ്ടോയെന്നായിരുന്നു ബൈകറോട് ചോദിച്ചത്. തന്റെ കയ്യില്‍ എയര്‍ കംപ്രസര്‍ ഇല്ലെന്നും എന്നാല്‍ പിന്നാലെ വരുന്ന കാറില്‍ അതുണ്ടെന്നുമായിരുന്നു റൈഡറുടെ മറുപടി.

Ajith Kumar | '10 മിനിറ്റ് സംസാരിച്ചതിന് ശേഷം, റൈഡര്‍ ഹെല്‍മറ്റ് ഊരി സ്വയം പരിചയപ്പെടുത്താനൊരുങ്ങിയപ്പോള്‍ ശരിക്കും ഞെട്ടി'; ലഡാകിലേക്കുള്ള റോഡ് ട്രിപിനിടെ ബൈക് പഞ്ചറായി വഴിയില്‍ കുടുങ്ങിയ യാത്രികനെ സഹായിച്ച് നടന്‍ അജിത് കുമാര്‍


10 മിനിറ്റ് കഴിഞ്ഞാല്‍ കാറെത്തുമെന്നും അദ്ദേഹം പറഞ്ഞു. കാറുവരുന്നതുവരെയുള്ള സമയത്ത് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. അതിനിടെ ബിഎംഡബ്ല്യു റൈഡര്‍ ഹെല്‍മറ്റ് ഊരി സ്വയം പരിചയപ്പെടുത്താനൊരുങ്ങിയപ്പോഴാണ് മജു ശരിക്കും ഞെട്ടിയത്. തന്നെ സഹായിക്കാന്‍ എത്തിയിരിക്കുന്നത് തെന്നിന്‍ഡ്യന്‍ സൂപര്‍താരമായ അജിത്താണെന്ന് അറിഞ്ഞതോടെയായിരുന്നു ഞെട്ടലുണ്ടായത്.

അപ്പോഴേക്കും പിന്നാലെ വന്നിരുന്ന കാറെത്തുകയും പഞ്ചറൊട്ടിച്ച് ബൈകിലെ ടയര്‍ ശരിയാക്കുകയും ചെയ്തു. തെന്നിന്‍ഡ്യന്‍ സിനിമയിലെ സൂപര്‍താരമായിട്ട് കൂടി അജിത് പ്രകടിപ്പിച്ച ലാളിത്യം ഞെട്ടിച്ചുവെന്നാണ് പിന്നീട് മജു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.



Keywords:  News,National,India,chennai,Travel,Entertainment,Actor,Cine Actor,Cinema,Social-Media,instagram, Tamil Movie Star Ajith Kumar Helps Stranded Biker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia