നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 10.05.2021) തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ പരിശോധനകളില്‍ വൃക്കയില്‍ വലിയ കല്ല് രൂപം കൊണ്ടതായി കണ്ടെത്തി. വൃക്കയിലെ തടസം പരിഹരിക്കുന്നതിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍
Aster_MIMS നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും തുടര്‍ന്ന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. നടന്‍ വിവേകിന്റെ മരണത്തെ തുടര്‍ന്നായിരുന്നു അത്. വാക്‌സിന്‍ എടുത്തില്ലായിരുന്നുവെങ്കില്‍ വിവേക് ഇപ്പോഴും ജീവിക്കുമായിരുന്നുവെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.

വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈകോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

Keywords:  Tamil actor Mansoor Ali Khan to undergo surgery in Chennai, Chennai, News, Cine Actor, Cinema, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia