SWISS-TOWER 24/07/2023

നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 10.05.2021) തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍. വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ പരിശോധനകളില്‍ വൃക്കയില്‍ വലിയ കല്ല് രൂപം കൊണ്ടതായി കണ്ടെത്തി. വൃക്കയിലെ തടസം പരിഹരിക്കുന്നതിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നടന്‍ മന്‍സൂര്‍ അലിഖാന്‍ ആശുപത്രിയില്‍
Aster mims 04/11/2022 നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും തുടര്‍ന്ന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. നടന്‍ വിവേകിന്റെ മരണത്തെ തുടര്‍ന്നായിരുന്നു അത്. വാക്‌സിന്‍ എടുത്തില്ലായിരുന്നുവെങ്കില്‍ വിവേക് ഇപ്പോഴും ജീവിക്കുമായിരുന്നുവെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.

വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈകോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

Keywords:  Tamil actor Mansoor Ali Khan to undergo surgery in Chennai, Chennai, News, Cine Actor, Cinema, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia