Ajith Family | മക്കള്‍ക്കും ശാലിനിക്കുമൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവച്ച് അജിത്ത്; ഏറ്റെടുത്ത് ആരാധകര്‍

 




ചെന്നൈ: (www.kvartha.com) തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അജിത്ത് 21ാം വയസിലാണ് ചലച്ചിത്ര അഭിനയം തുടങ്ങുന്നത്. അമരാവതി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ അജിത്തിന് ശബ്ദം നല്‍കിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 

ആസൈ എന്ന ചിത്രത്തില്‍ നായകവേഷത്തിലൂടെ മികച്ച പ്രടകനമാണ് അജിത്ത് കാഴ്ചവച്ചത്. തുടര്‍ന്ന് നിരവധി റൊമാന്റിക് ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി അജിത്ത് മാറി. പിന്നീട് 2000ലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശാലിനിയുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു അജിത്തിന്റേതായും ശാലിനിയുടേതും. 

കുടുംബത്തിനും വളരെ പ്രധാന്യം നല്‍കുന്ന താരമായ അജിത്ത് ഇപ്പോള്‍ പങ്കുവച്ച കുടുംബചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മക്കള്‍ക്കും ശാലിനിക്കും ഒപ്പമുള്ള അജിത്തിന്റെ ഫോടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്. അനൗഷ്‌ക കുമാര്‍ എന്ന മകളും ആദ്വിക് എന്ന മകനുമാണ് അജിത്- ശാലിനി ദമ്പതിമാര്‍ക്കുള്ളത്. 

എച് വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'തുനിവാ'ണ് അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് 'തുനിവി'ലെ നായിക.

എച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവ്' വന്‍ ഹിറ്റായി മാറിയിരുന്നു. സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, അജയ് കുമാര്‍, വീര, ദര്‍ശന്‍, ജി എം സുന്ദര്‍, പ്രേം കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ 'തുനിവി'ല്‍ വേഷമിട്ടു. ജിബ്രാന്‍ ആയിരുന്നു സംഗീത സംവിധാനം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Ajith Family | മക്കള്‍ക്കും ശാലിനിക്കുമൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവച്ച് അജിത്ത്; ഏറ്റെടുത്ത് ആരാധകര്‍


ഹിറ്റ്‌മേകര്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപോര്‍ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപോര്‍ടുണ്ട്. സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

ചലച്ചിത്ര അഭിനയത്തിനുപുറമെ കാറോട്ട മത്സരങ്ങളിലും താരം പങ്കെടുക്കാറുണ്ട്. മുംബൈ, ചെന്നൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന ഫോര്‍മുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2004ല്‍ ഇന്‍ഡ്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.

Keywords:  News, National, India, chennai, Entertainment, Cinema, Actor, Cine Actor, Social-Media, Photo, Tamil Actor Ajith family photo grabs attention 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia